Latest News
Loading...

കലവറ നിറഞ്ഞു. മരങ്ങാട്ടുപിള്ളി കാർഷികോത്സവത്തിന് തുടക്കമായി



മരങ്ങാട്ടുപിള്ളി കാർഷി കോത്സവത്തിനുള്ള കലവറ നിറഞ്ഞു വിഭവ സമാഹരണം പൂർത്തിയായി. 4ദിനങ്ങളിലായി നടക്കുന്ന കാർഷികോത്സവതിനുള്ള കലവറ നിറയ്കലാണ്  നടന്നത്. ഗ്രാമത്തിലെ കർഷകർ  വിളയിപ്പിച്ച കാർഷിക വിളകളും, വ്യാപാരികൾ നൽകിയ ഉത്പന്നങ്ങളും സംഘാടക സമിതി ചെയർമാനായ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ബെൽജി ഇമ്മാനുവലിനു കൈമാറി. 14 വാർഡുകളിൽ നിന്നും സംഭരിച്ച വിഭവങ്ങൾ സംഘാടക സമിതി ചെയർമാൻ ഫുഡ് കമ്മിറ്റി ചെയർമാന് കൈമാറി.10 നും 11 നു കാർഷിക കോത്സവത്തിന് എത്തുന്ന മുഴുവൻ ആളുകൾക്കും ഭക്ഷണം നൽകുന്നത്തിലേക്കുള്ള വിഭവ സമാഹരണമാണ് കലവറ നിറയ്ക്കൽ. 



ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി ഉഷ രാജു, പഞ്ചായത്ത് മെമ്പർമാർ, വിവിധ കമ്മിറ്റി ചെയർമാൻമാർ , കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കൃഷിഭവൻ, മൃഗ സംരക്ഷണ വകുപ്പ്, സർവീസ് സഹരണബാങ്ക്, കാർഷിക വികസന സമിതി, ക്ഷീര വികസന വകുപ്പ്, കുടുംബശ്രീ, വായനശാലകൾ, ആർ പി എസുകൾ എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന കാർഷി കോത്സവത്തിൻ്റെ തുടക്കത്തിന് വൻ ജന പങ്കാളിത്തമാണുണ്ടായത്. തുടർന്ന് പഞ്ചായത്ത് തല ക്വിസ് മത്സരങ്ങളും നടന്നു. ഇന്ന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വിവിധ കലാ മത്സരങ്ങളും നടക്കും


സംസ്ഥാന ആസൂത്രണ ബോർഡംഗവും സഫാരി ചാനൽ എം ഡി യും സഞ്ചാരം പരിപാടിയിലൂടെ ലോക കാഴ്ചകളെ നമ്മുടെ വീട്ടു മുറിയിലേക്ക് എത്തിച്ച സന്തോഷ് ജോർജ് കുളങ്ങര സെപ്റ്റംബർ 11 ന് കാർഷി കോത്സവത്തിൻ്റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments