Latest News
Loading...

ഫാ. അബ്രഹാം ഈറ്റയ്ക്ക കുന്നേൽ അനുസ്മരണ സമ്മേളനം നടത്തി



ചെറുപുഷ്പ മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ ഫാ. അബ്രഹാം ഈറ്റയ്ക്ക കുന്നേൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.മിഷൻ ലീഗിൻ്റെ ആരംഭകാലത്ത് സംഘടനയെ വളർത്തുന്നതിനും ദൈവ വിളി പ്രോത്സാഹിപ്പിക്കുന്നതിലും ഈറ്റയ്ക്ക കുന്നേലച്ചൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.ദൈവവിളി പ്രോത്സാഹനത്തിനുവേണ്ടി ഭരണങ്ങാനത്ത് ആരംഭിച്ചകേരള വൊക്കേഷൻ സർവീസ് സെൻ്ററിൻ്റെ പ്രഥമ ഡയറക്ടറായി അച്ചൻ ശുശ്രൂഷ ചെയ്തു.



ഈറ്റയ്ക്കകുന്നേലച്ചന്റെ അമ്പതാം ചരമവാർഷികത്തോടനുബന്ധിച്ച് വെള്ളികുളം സ്കൂളിൽ വച്ച് നടന്ന അനുസ്മരണ സമ്മേളനത്തിൽ റിനു റെജി ചെരിവിൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു.നീതു സന്തോഷ് താന്നിപ്പൊതിയിൽ അനുസ്മരണ പ്രഭാഷണം നടത്തി. ഫാ.സ്കറിയ വേകത്താനം മുഖ്യപ്രഭാഷണം നടത്തി. ഫാ. അബ്രഹാം ഈറ്റക്ക കുന്നേൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. റെഡ് ഹൗസിന്റെ നേതൃത്വത്തിൽ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.


മത്സരത്തിൽ വിജയികൾക്ക് ജോസഫ് കടപ്ളാക്കൽ സമ്മാനങ്ങൾ വിതരണം ചെയ്തു.ജോമോൻ കടപ്ലാക്കൽ സിസ്റ്റർ ഷാനി റോസ് താന്നിപ്പൊതിയിൽ, റിയാ തെരേസ് ജോർജ് മാന്നാത്ത്, ഹണി സോജി കുളങ്ങര, അലൻ ജേക്കബ് കണിയാം കണ്ടത്തിൽ, സ്റ്റെഫിൻ ജേക്കബ് നെല്ലിയേക്കുന്നേൽ, ജൂലിയറ്റ് ജെയ്സ്ൺ വാഴയിൽ,ജിൻസ് കൊട്ടാരത്തിൽ, ആഗ്നസ് മരിയ കൊല്ലികൊളവില്‍ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments