പാലാ ബ്ലഡ് ഫോറത്തിന്റെയും ഫെഡറൽ ബാങ്കിന്റെയും സഹകരണത്തിൽ കത്തോലിക്ക കോൺഗ്രസ്സ് യൂത്ത് കൗൺസിൽ പാലാ രൂപതയുടെയും, AKCC പൂഞ്ഞാറിന്റെയും സംയുക്താഭിമുഖ്യത്തിൽ മെഗാ രക്തദാന ക്യാമ്പ് പൂഞ്ഞാർ സെൻറ്. മേരീസ് ഫോറോനാ ചർച്ച് പാരിഷ് ഹാളിൽ നടന്നു. AKCC ഫോറോനാ പ്രസിഡന്റ് ജോർജ് തൊടുവനാൽ അധ്യക്ഷത വഹിച്ച യോഗം പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം ഉത്ഘാടനം ചെയ്തു.
ഫോറോനാ വികാരി വെരി. റവ. ഫാ. തോമസ് പനക്കകുഴിയിൽ അനുഗ്രഹ പ്രഭാഷണം നടത്തിയ യോഗത്തിൽ ഡയറക്ടർ റവ.ഫാ. ജോസഫ് വിളക്കുന്നേൽ, രൂപത പ്രസിഡന്റ് ഇമ്മാനുവൽ നിധിരി,ജനറൽ സെക്രട്ടറി ജോസ് വട്ടുകുളം, വൈസ് പ്രസിഡന്റ് ജോൺസൺ ചെറുവള്ളി,യൂത്ത് കൗൺസിൽ ജനറൽ കോർഡിനേറ്റർ ക്ലിന്റ് അരീപ്ലാക്കൽ, ഫെഡറൽ ബാങ്ക് റീജിയണൽ ഹെഡ് രാജേഷ് ജോർജ് ജേക്കബ്, ഫോറോനാ സെക്രട്ടറി ജോഷി പള്ളിപ്പറമ്പിൽ, പ്രോഗ്രാം കോർഡിനേറ്റർ അരുൺ പോൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. മാർ സ്ലീവാ മെഡിസിറ്റി ബ്ലഡ് ബാങ്ക് ചേർപ്പുങ്കൽ ക്യാമ്പ് നയിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments