Latest News
Loading...

'ആപ്പിളി'ന്റെ പുതുരുചികള്‍ ഇന്ന് പുറത്തിറങ്ങും



ടെക് ഭീമനായ ആപ്പിളിന്റെ സസ്‌പെന്‍സ് അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. അമേരിക്കയിലെ സ്റ്റീവ് ജോബ്‌സ് തിയറ്ററിലാണ് ഐഫോണ്‍ 17 സീരീസ് ഫോണുകള്‍ അവതരിപ്പിക്കുക. ഇന്ത്യന്‍ സമയം രാത്രി 10:30ന് ഈ ലോഞ്ച് നടക്കും.  ഐഫോണ്‍ 17 സീരീസില്‍ ഐഫോണ്‍ 17, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ്, ഐഫോണ്‍ 17 എയര്‍ എന്നിവയാണ് ഉള്‍പ്പെടുന്നത്.


'Awe Dropping' എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടി തത്സമയമാണോ അതോ മുന്‍കൂട്ടി റെക്കോര്‍ഡുചെയ്തതാണോ എന്ന് വ്യക്തമല്ല. ഐഫോണ്‍ 17 സ്മാര്‍ട്ട്ഫോണ്‍ ലൈനപ്പ്, പുതിയ സ്മാര്‍ട്ട്വാച്ചുകള്‍, എയര്‍പോഡ്സ്, മറ്റ് ഡിവൈസുകള്‍ എന്നിവയാണ് ആപ്പിള്‍ ഇന്ന് പുറത്തിറക്കുക.  ഐഫോണ്‍ 17 എയര്‍ പുത്തന്‍ മോഡലും ചരിത്രത്തിലെ ഏറ്റവും സ്ലിം ആയ ഐഫോണുമായിരിക്കും. ഇവയ്ക്ക് പുറമെ ആപ്പിള്‍ വാച്ച് സീരീസ് 11, ആപ്പിള്‍ വാച്ച് അള്‍ട്രാ 3, ആപ്പിള്‍ വാച്ച് എസ്ഇ, എയര്‍പോഡ്സ് പ്രോ 3, ഐപാഡ് പ്രോ, വിഷന്‍ പ്രോ, ആപ്പിള്‍ ടിവി, ഹോംപാഡ് മിനി എന്നിവയും 'Awe Dropping'-ല്‍ അവതരിപ്പിക്കുമെന്നാണ് സൂചന.


ഐഫോണ്‍ 17 നിരയില്‍ ഏറ്റവുമധികം വില വരുന്ന ഐഫോണ്‍ 17 പ്രോ മാക്സില്‍ വരാന്‍ സാധ്യതയുള്ള ഫീച്ചറുകള്‍ നേരത്തെ ആപ്പിള്‍ ഹബ് പുറത്തുവിട്ടിരുന്നു. അലുമിനിയം + ഗ്ലാസ് ഡിസൈനില്‍ വരുന്ന ഐഫോണ്‍ 17 പ്രോ മാക്സിന് കരുത്തേകുക ഏറ്റവും പുതിയ എ19 പ്രോ ചിപ്പായിരിക്കും. 12 ജിബി റാമാണ് മറ്റൊരു സ്‌പെസിഫിക്കേഷന്‍. ഇതിനൊപ്പം 256 ജിബി, 512 ജിബി, 1 ടിബി സ്റ്റോറേജ് സൗകര്യങ്ങളും വരുമെന്ന് ആപ്പിള്‍ ഹബ് അവകാശപ്പെടുന്നു. ഐഫോണുകളുടെ ചരിത്രത്തില്‍ ആദ്യമായി 5,000 എംഎഎച്ച് ബാറ്ററി വരുന്നു എന്നതാണ് ഇതിലൊരു സൂചന. 6.9 ഇഞ്ച് വരുന്ന വലിയ ഓലെഡ് ഡിസ്പ്ലെ ഐഫോണ്‍ 17 പ്രോ മാക്സില്‍ വരുമെന്നാണ് ആപ്പിളിന്റെ ഹബിന്റെ ലീക്ക് സൂചിപ്പിക്കുന്നത്. 120Hz പ്രോ-മോഷന്‍ ഡിസ്പ്ലെ ആയിരിക്കുമിത്. ആന്റി-റിഫ്‌ലക്റ്റീവ് ഡിസ്പ്ലെ എന്നതായിരിക്കും മറ്റൊരു പ്രത്യേകത.


ഈ വര്‍ഷം ഐഫോണ്‍ നിരയിലേക്ക് പുതിയതായി എത്താന്‍ സാധ്യതയുള്ള ഒരു കൂട്ടിച്ചേര്‍ക്കല്‍ ഐഫോണ്‍ 17 എയര്‍ ആയിരിക്കും. 6.6 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലേ, എ19 ചിപ്പ്, ഭാരം കുറഞ്ഞതും എന്നാല്‍ പ്രീമിയം ഡിസൈനും ഇതിനുണ്ടാകും. ആപ്പിള്‍ വാച്ച് സീരീസ് 11, ഉയര്‍ന്ന നിലവാരമുള്ള വാച്ച് അള്‍ട്രാ 3, താങ്ങാനാവുന്ന വിലയുള്ള എസ്ഇ മോഡല്‍ എന്നിവയും 'Awe Dropping' പരിപാടിയില്‍ ഇന്ന് കമ്പനി പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ പുതിയ ആപ്പിള്‍ ഡിവൈസുകളും  ഏറ്റവും പുതിയ iOS 26 ഓപ്പറേറ്റിംഗ് സിസ്റ്റവുമായിട്ടായിരിക്കും പുറത്തിറങ്ങുക എന്നാണ് റിപ്പോര്‍ട്ടുകള്‍.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments