Latest News
Loading...

റോഡിൻ്റെ ദുരവസ്ഥയിൽ ആംആദ്മി പ്രതിഷേധം



 പൂഞ്ഞാർ തെക്കേക്കര ഗവർമെന്റ് ആശുപത്രിയുടെ മുൻഭാഗം പി. ഡബ്ലിയു. ഡി റോഡ് തകർന്നു ഗതാഗത യോഗ്യമല്ലാതായിട്ട് മാസങ്ങളായിട്ടും പുനരുദ്ധരിക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധവുമായി ആംആദ്മി പാർട്ടി . വലിയ കുഴികളും വെള്ളക്കെട്ടും, ചെളിയും ഇതുവഴിയുള്ള ഗതാഗതവും, ആശുപത്രിയിൽ എത്തുന്ന നൂറുകണക്കിന് രോഗികളെയും ബുദ്ധിമുട്ടിലാക്കുകയാണ്. 


.ഇക്കാര്യത്തിൽ ഉത്തരവാദിത്തപ്പെട്ടവർ കാണിക്കുന്ന കുറ്റകരമായ അനാസ്ഥയ്ക്കെതിരെ ആം ആദ്മി പാർട്ടി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. പ്രതിഷേധ സമരം ആം ആദ്മി പാർട്ടി കോട്ടയം ജില്ലാ പ്രസിഡണ്ട് ജോയ് തോമസ് ആനിത്തോട്ടം ഉദ്ഘാടനം ചെയ്തു. ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ സമരങ്ങളിലൂടെ മാത്രമേ അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ ആകൂ എന്ന് നേതാക്കൾ പറഞ്ഞു. 


.നിയോജകമണ്ഡലം പ്രസിഡന്റ് ഷിബി ജേക്കബ് കളപ്പുരക്കൽപറമ്പിൽ അധ്യക്ഷനായിരുന്നു. സമരത്തെ അഭിസംബോധന ചെയ്തുകൊണ്ട് ജെസ്സി കുര്യാക്കോസ് , റോയ് വെള്ളരിങ്ങാട്ട്, ഷാജു ജോസ് തറപ്പേൽ, സുരേന്ദ്രൻ മരുതാനിയിൽ, സെബാസ്റ്റ്യൻ തോമസ് കളപ്പുരക്കൽപറമ്പിൽ, പ്രിൻസ് മാമൂട്ടിൽ, പി ജെ മാത്യു പ്ലാത്തോട്ടം എന്നിവർപ്രസംഗിച്ചു. പരിപാടികൾക്ക് ജോയ് ജോസഫ് ഞരളക്കാട്ട്, നോബി മാടപള്ളി, ബിനു കളപ്പുരക്കൽപ്പറമ്പിൽ, ഷിനോയി തുരുത്തിയിൽ, സോജൻ വാഴയിൽ, ഷൈബി പുൽത്തകടിയേൽ, ബിജി തോമസ് കളപ്പുരക്കൽപ്പറമ്പിൽ, റെജി പുതുശ്ശേരി, വി സി മാത്യു വലിയപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments