Latest News
Loading...

KSRTC ബസിന്റെ ടയർ പൊട്ടി അപകടം



വെളിയന്നൂരിൽ ഓടിക്കൊണ്ടിരുന്ന KSRTC ബസിന്റെ ടയർ പൊട്ടി അപകടം. വെളിയന്നൂർ പഞ്ചായത്ത് പടിക്കൽ രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. ടയർ പൊട്ടിയതിനെ തുടർന്ന് ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ഇലട്രിക് പോസ്റ്റിലിടിച്ചു കയറുകയും ചെയ്തു.

 


.പോസ്റ്റ് ബസിന്റെ മുകളിലേക്ക് വീഴുകയും ചെയ്തു . അപകടത്തിൽ ബസ്സിന്റെ ചില്ലുകൾ തകർന്നു. കൂത്താട്ടുകുളം ഡിപ്പോയുടെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. കോട്ടയത്തേക്ക് പോവുകയായിരുന്ന ബസ്സായിരുന്നു ഇത്. ഡ്രൈവറുടെ മറുവശത്ത് മുൻവശത്തെ ചക്രം പൊട്ടിയാണ് അപകടം ഉണ്ടായത്. ബസ്സിൽ യാത്രക്കാർ ഉണ്ടായിരുന്നു. ആർക്കും പരിക്കില്ല. അൽപനേരത്തേയ്ക്ക് വാഹനഗതാഗതം തടസപ്പെട്ടു



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments