Latest News
Loading...

കേരള സബ്ജൂനിയര്‍ ബാറ്റ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്



കോട്ടയം ജില്ലാ ബാഡ്മിന്റണ്‍ ഷട്ടില്‍ അസ്സോസിയേ ഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന Yonex Sunrise കേരള സബ്ജൂനിയര്‍ ബാറ്റ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സെപ്റ്റംബര്‍ 8, 9, 10, 11 തീയതികളില്‍ പാലാസ്‌പോര്‍ട്‌സ് അരീനയില്‍ (SAP) നടക്കും.   ഈ ചാമ്പ്യൻഷിപ്പിൽ സംസ്ഥാനത്തെ എല്ലാ ജില്ലയിൽ നിന്നു മുളള 11,13 വയസ്സ് പ്രായമുള്ള ആൺ, പെൺ കുട്ടികൾ സിംഗിൾസ്, ഡബിൾസ് മത്സരങ്ങളിൽ മാറ്റുരയ്ക്കും. 



.എല്ലാ ജില്ലകളിൽ നിന്നുമുള്ള ഒന്നും രണ്ടും സ്ഥാനക്കാരും, സംസ്ഥാന അസ്സോസിയേഷൻ നടത്തിയ രണ്ട് റാങ്കിങ്ങ് ടൂർണ്ണമെന്റുകളിലെ ആദ്യത്തെ 16 വരെയുള്ള റാങ്കുകാരും സിംഗിൾസിലും, ഡബിൾസിൽ ആദ്യത്തെ എട്ട് വരെയുള്ള റാങ്കുകാരും മത്സരിക്കുന്നു. ഈ ചാമ്പ്യൻഷിപ്പിൽ നിന്നാണ് സംസ്ഥാനത്തെ പ്രതിനിധീകരിച്ച് നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ടീമുകളെ തിരഞ്ഞെടുക്കുന്നത്. 


പാലാ മീഡിയ  ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ജി പ്രശാന്ത്, സെക്രട്ടറി ലൗജൻ എൻപി, വൈസ് പ്രസിഡന്റ് ബിജുമോൻ ജോർജ്  എന്നിവർ പങ്കെടുത്തു സംസാരിച്ചു.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments