പാലാ സെന്റ് തോമസ് ഓട്ടോണോമസ് കോളേജില്‍ 2025-'27 എന്‍എസ്എസ് പ്രവര്‍ത്തനവര്‍ഷത്തിനു തുടക്കം കുറിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തിൽ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എന്‍ എസ് എസ് പ്രോഗ്രാം കോര്‍ഡിനേറ്റർ ഡോ.ഇ.എന്‍. ശിവദാസന്‍ പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം നിര്‍വഹിച്ചു.
.പ്രസ്തുത സമ്മേളനത്തില്‍ കോളേജിന്റെ gift a meal പ്രോഗ്രാമിനൊപ്പം എന്‍എസ്എസും കൈകോര്‍ക്കുന്ന 'അരികെ' എന്ന പൊതിച്ചോറ് വിതരണ പ്രോജക്റ്റിനും തുടക്കം കുറിച്ചു. എന്‍എസ്എസ് പ്രവര്‍ത്തനങ്ങളുടെ സാമൂഹിക മാനവികവശങ്ങളും തനതാത്മകതയും വ്യക്തമാക്കിയ അദ്ദേഹം യുവത്വത്തിന്റെ ഊര്‍ജ്ജലതയും കാര്യശേഷിയും സമൂഹനന്മയ്ക്കായി പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അതിന് എന്‍എസ്എസ് ഒരുക്കി തരുന്ന അവസരങ്ങളും വ്യക്തമാക്കി. 'സ്പാര്‍ക്ക്' എന്ന ശീര്‍ഷകത്തില്‍ രണ്ട് ദിനങ്ങളിലായി നടക്കുന്ന പ്രസ്തുത പ്രോഗ്രാമിന് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. പ്രിന്‍സി ഫിലിപ്പ്, ഡോ. ആന്റോ മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments