Latest News
Loading...

മൂന്നിലവ് കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമെന്ന് ആക്ഷേപം



മൂന്നിലവിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം നിര്‍ജ്ജീവാവസ്ഥയിലെന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍ സംസാരം. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും വേണ്ടത്ര സജീവതയോടെ പ്രാദേശിക നേതൃത്വം ഇടപെടുന്നില്ലെന്നാണ് ആക്ഷേപമുയരുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി മൂന്നിലവു മണ്ഡലം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന രാഷ്ടീയ അരക്ഷിതാവസ്ഥയില്‍ പ്രതിഷേധിച്ച് നൂറിലധികം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നതായും സംസാരമുണ്ട്. പാര്‍ട്ടിയുടെ മുന്‍ ഭാരവാഹികളും ജനപ്രധിനിധികളും പോഷക സംഘടനാ പ്രവര്‍ത്തകരും ഇതില്‍ പെടുമെന്നറിയുന്നു. 



.നിലവിലെ മണ്ഡലം നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസമാണിതിനു കാരണമായി പറയുന്നത്. വളരെ നാളുകള്‍ക്കു മുമ്പു തന്നെ ഈ വിഷയത്തില്‍ പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക്, ജില്ലാ , കെ.പി.സി.സി, UDF നേതൃത്വങ്ങളെയെല്ലാം നേരിട്ടും രേഖാമൂലവും അറിയിച്ചിട്ടും യാതൊരു പരിഹാരവും ഉണ്ടാകാത്തതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നിരാശയിലും കടുത്ത അമര്‍ഷത്തിലുമാണ്. എ-ഐ ഗ്രൂപ്പിസവും ഇതിന് പിന്നിലുണ്ട്. 


.കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാലാ നിയോജക മണ്ഡലത്തില്‍ യു.ഡി.എഫിനു കേവല ഭൂരിപക്ഷം ലഭിച്ച ഏക പഞ്ചായത്താണ് മൂന്നിലവ്. ഈ അവസ്ഥയില്‍ മുന്നോട്ടു പോകുന്ന പക്ഷം മൂന്നിലവില്‍ UDF സംവിധാനം ഇല്ലാതാകും എന്ന ആശങ്ക മതേതരത്വ ജനാധിപത്യ വിശ്വാസികളുടെ ഇടയില്‍ നിലനില്‍ക്കുന്നു. നിലവിലെ മണ്ഡലം നേതൃത്വം യോഗം വിളിച്ചാല്‍ പഞ്ചായത്തംഗങ്ങളോ പ്രവര്‍ത്തകരോ പോലും എത്താത്തതായും പറയുന്നു. ജില്ലാ നേതൃത്വവും വിഷയത്തില്‍ വലിയ താത്പര്യം കാണിക്കാത്തതിലാണ് പ്രവര്‍ത്തകരുടെ അമര്‍ഷം ഉയരുന്നത്.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments