ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ ഫൊറോന പള്ളി വക ഓഡിറ്റോറിയം നവീകരിച്ച് എയര്‍ കണ്ടീഷന്‍ ഓഡിറ്റോറിയമായി മാറ്റി. 700 പേര്‍ക്ക് ഇരിക്കാവുന്ന മെയിന്‍ ഓഡിറ്റോറിയവും 200 പേര്‍ക്ക് ഇരിക്കാവുന്ന രണ്ട് ചെറിയ ഓഡിറ്റോറിയങ്ങളുമാണ് ക്രമീകരിച്ചിരിക്കുന്നത്. മുപ്പതില്‍പ്പരം ശുചിമുറികളും പുതിയതായി ക്രമീകരിച്ചു. ആയിരത്തോളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യവും ഓഡിറ്റോറിയത്തിനുണ്ട്.
.ചേര്‍പ്പുങ്കല്‍ പള്ളി വികാരി റവ. ഫാ. മാത്യു തെക്കേലിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടുമാസമായി നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഓഡിറ്റോറിയം നവീകരണം യാഥാര്‍ത്ഥ്യമാക്കിയത്. നവീകരിച്ച ഓഡിറ്റോറിയത്തിന്റെ വെഞ്ചിരിപ്പ് വെള്ളി 5.30 ന് പാലാ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിക്കുന്നതാണ്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments