ചേർപ്പുങ്കൽ ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ്സ് കോളേജിലെ എൻ എസ് എസ് യൂണിറ്റിന്റെയും , കോട്ടയം മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ചേർപ്പുങ്കൽ ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ്സ് കോളേജിൽ വെച്ച് രക്തദാന ക്യാമ്പ് നടത്തി .
പ്രിൻസിപ്പൽ റവ. ഡോ. ബേബി സെബാസ്റ്റ്യന്റെയും കോളേജ് ബർസാർ റവ ഫാ. മാർട്ടിൻ കല്ലറയ്ക്കലിന്റെയും മഹനീയ സാന്നിധ്യത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ മെഡിക്കൽ ഓഫീസറായ ഡോക്ടർ മിലി എസ്, കൗൺസിലർ അനൂപ് പി ജെ, നഴ്സിംഗ് ഓഫീസർ ഷീബ വർഗീസ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ജിബിൻ അലക്സ്, ഷെറിൻ ജോസഫ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി . അധ്യാപകരും വിദ്യാർത്ഥികളും അടക്കം അറുപതോളം പേർ ക്യാമ്പിൽ രക്തം ദാനം ചെയ്തു
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments