പാലാ മരിയന്‍ ജംഗ്ഷന് സമീപം പിഡബ്ല്യുഡി റസ്റ്റ് ഹൗസിന് എതിര്‍വശം സാമൂഹിക വിരുദ്ധര്‍ കക്കൂസ് മാലിന്യം തള്ളി. ഇവിടെ ഇതിനുമുമ്പ് പലതവണയും കക്കൂസ് മാലിന്യം തള്ളിയിട്ടുണ്ട്. ഇന്ന് വെളുപ്പിനെയാണ് മാലിന്യം തള്ളിയത്. നിരവധി തവണ ഇത് സംബന്ധിച്ച് നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. നിരവധി ആളുകള്‍ കാല്‍നടയായി സഞ്ചരിക്കുന്ന ഭാഗത്താണ് മാലിന്യം തള്ളിയിരിക്കുന്നത്.
.രണ്ട് ആശുപത്രികളിലേക്കും നിരവധി സ്‌കൂളുകളിലേക്കും പോകുന്ന വഴി കൂടിയാണിത്. സമീപത്തായി ജലസ്രോതസ്സുകളും സ്ഥിതിചെയ്യുന്നുണ്ട്. എത്രയും വേഗം സിസിടിവി ക്യാമറ സ്ഥാപിച്ച് സ്ഥിരമായി ഇവിടെ മാലിന്യം തള്ളുന്ന സാമൂഹ്യവിരുദ്ധരെ പിടികൂടണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments