പൊതുവിദ്യാഭ്യാസ വകുപ്പും ഹരിത കേരളം മിഷനുമായി ചേർന്ന് നവ കേരള കർമ്മ പദ്ധതിയില്‍ പെടുത്തി ചങ്ങാതിക്ക് ഒരു മരം എന്ന പരിപാടിയുടെ ഭാഗമായി രാമപുരം എസ് എച്ച് എൽ പി സ്കൂൾ കുട്ടികൾ പുറത്തിറക്കിയ റീൽസ് തരംഗമാകുന്നു.
പിടിഎ യും ടീച്ചേഴ്സും ചേർന്ന് പുറത്തിറക്കിയ റീൽസിൽ കുട്ടികൾ തന്നെയാണ് അഭിനയിച്ചിരിക്കുന്നത്. ചങ്ങാതിക്ക് തനിക്ക് ഇഷ്ടപ്പെട്ട ഒരു തൈ കൊടുക്കുന്നതും തിരിച്ചു തനിക്ക് മറ്റൊരു സുഹൃത്ത് തൈ തരുന്നത് ആണ് പ്രമേയം. കൂടുതൽ മരങ്ങൾ വെച്ചുപിടിപ്പിക്കുവാനും അത് സംരക്ഷിക്കുവാനും കുട്ടികൾക്ക് ഇത് പ്രചോദനമാകും എന്ന വിശ്വാസത്തിലാണ് വീഡിയോ ചെയ്തത് എന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസ മാത്യു പറഞ്ഞു.
ഇതിനുമുമ്പും ലഹരിക്കതിരായി ജാഗ്രത എന്ന ഷോർട്ട് ഫിലിം കുട്ടികളെ ഉൾപ്പെടുത്തി നിരവധി റീലുകളും രാമപുരംഎസ് എച്ച് എൽ പി പുറത്ത് ഇറക്കിയിരുന്നു. സ്കൂൾ പിടിഎ അംഗമായ ഹരീഷ് ആർ കൃഷ്ണയാണ് ആശയവും ക്യാമറയും നിർവഹിച്ചത്
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments