Latest News
Loading...

പൂഞ്ഞാർ സെന്റ് ആന്റണീസിൽ വിജയദിനാഘോഷം



 പൂഞ്ഞാർ സെന്റ് ആന്റണീസ്  ഹയർ സെക്കന്ററി സ്കൂളിൽ വിജയദിനാഘോഷം നടന്നു. എസ്.എസ്.എൽ.സി. പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ 26 കുട്ടികളെയും ഹയർ സെക്കന്ററിയിൽ ഫുൾ എ പ്ലസ് നേടിയ 21 കുട്ടികളെയും,  യു.എസ്.എസ്., എൻ.എം.എം.എസ്.  വിജയികളെയും അടക്കം പൊതു പരീക്ഷകളിൽ ഉജ്ജ്വല വിജയം നേടിയ 90 കുട്ടികളെ ചടങ്ങിൽ പ്രത്യേക പുരസ്ക്കാരങ്ങൾ നൽകി ആദരിച്ചു. 



കോർപ്പറേറ്റ് മാനേജർ ഫാ. ബാസ്റ്റിൻ മംഗലത്തിൽ സി.എം.ഐ. അദ്ധ്യക്ഷത വഹിച്ച സമ്മേളനം, പഞ്ചായത്ത് പ്രസിഡന്റ് ജോർജ് അത്ത്യാലിൽ ഉദ്ഘാടനം ചെയ്തു. പൂർവ്വവിദ്യാർഥി ഡോ. എയ്ഞ്ചൽ ലൂസിയ ജോർജ് വിശിഷ്ടാതിഥിയായിരുന്നു. സ്കൂൾ പ്രിൻസിപ്പാൾ വിൽസൺ ജോസഫ്, ഹെഡ്മിസ്ട്രസ് സി. സൂസി മൈക്കിൾ, വാർഡ് മെമ്പർ അനിൽകുമാർ മഞ്ഞപ്ലാക്കൽ, പി.റ്റി.എ. പ്രസിഡന്റ് പ്രസാദ് കുരുവിള, സ്റ്റാഫ് സെക്രട്ടറി മരീന അബ്രാഹം, വിദ്യാർത്ഥി പ്രതിനിധികളായ ആൽഫ്രഡ് ബാസ്റ്റിൻ, അക്സ പ്രസാദ് എന്നിവർ പ്രസംഗിച്ചു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments