Latest News
Loading...

പാലാ സെന്റ് തോമസ് ഹൈസ്കൂൾ കായികമേള



പാലാ സെന്റ് തോമസ് ഹൈസ്കൂൾ കായികമേള പാലാ നഗരസഭാ സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്നു. . പാലാ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ബിജി ജോജോ കായികമേള ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ,കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ .ജോസ് ചീരാൻകുഴി പതാക ഉയർത്തി ദീപശിഖാ പ്രയാണത്തിന് വിദ്യാർത്ഥികളായ ശ്രീഹരി ആർ, ആൽബി ബൈജു, അനൽ കെ സുനിൽ , നിഷാൽ ഷിജോ എന്നിവർ നേതൃത്വം നൽകി.
പാലാ സെന്റ് മേരീസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് സി.ലിസ്യു ജോസഫ് ഒളിമ്പിക് ദീപം തെളിയിച്ചു.



പിറ്റിഎ പ്രസിഡന്റ് .വി.എം തോമസ് ആശംസകളർപ്പിച്ചു വിദ്യാർത്ഥി പ്രതിനിധി നിഷാൽ ഷിജോ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുൻസിപ്പൽ കൗൺസിലർ ബിന്ദു മനു, സ്കൂൾ അസി.മാനേജർ ഫാ.ഐസക് പെരിങ്ങാമലയിൽ തുടങ്ങിയർ സമ്മാനങ്ങൾ വിതരണം ചെയ്തു. കായികാധ്യാപകരായ ഡോ.തങ്കച്ചൻ മാത്യു, ഡോ. ഫ്രാൻസിസ് സ്കൂൾ ഹെഡ്മാസ്റ്റർ ഫാ.റെജിമോൻ സ്കറിയ തെങ്ങുംപള്ളി, സ്കൂൾ കായികാധ്യാപകൻ മനു ജെയിംസ് എന്നിവർ നേതൃത്വം നൽകി.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments