പന്ത്രണ്ടാം ശമ്പളപരിഷ്കരണം ആട്ടിമറിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ എം ജി സർവകലാശാലയിൽ ജീവനക്കാർ പ്രതിഷേധപ്രകടനവും പ്രതിഷേധ ജ്വാല തെളിയിക്കലും നടത്തി. ജീവനക്കാരുടെയും അദ്ധ്യാപകരുടെയും അർഹമായ പേറിവിഷൻ നിഷേധിച്ച് ഒരു വർഷം പൂർത്തിയാകുന്ന ജൂലൈ ഒന്നിന് ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാനത്തെ എല്ലാ യൂണിവേഴ്സിറ്റികളിലും പ്രതിഷേധത്തിന് ആഹ്വാനം നൽകിയിരുന്നു.
വർധിച്ചു വരുന്ന ഉപഭോക്തൃ വിലസൂചികക്ക് അനുസൃതമായി ജീവനക്കാർക്ക് ലഭിക്കേണ്ട ക്ഷാമബത്ത നിലവിൽ ആറു ഗഡുക്കളായി 18% കുടിശികയാണ്. 2021 നു ശേഷം അനുവദിച്ച 3 ഗഡു ക്ഷാമബത്തയിൽ 117 മാസത്തെ കുടിശിക നിഷേധിച്ചിരിക്കുന്നു. 2019 - ലെ ശമ്പളപരിഷ്കരണകുടിശികയുടെ അൻപതു ശതമാനം ഇനിയും അനുവദിക്കാനുണ്ട്. ജീവനക്കാർക്ക് ഉൾപ്പെടെ സമസ്തമേഖലകളിലും ജനങ്ങളുടെ അർഹമായ അവകാശങ്ങൾ നിഷേധിക്കുന്ന ഒരു നയസമീപനമാണ് സംസ്ഥാന സർക്കാർ പുലർത്തുന്നത്. ഇതിനെതിരെ ജനവിധിയുണ്ടാകും.
ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എൻ മഹേഷ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ജീവനക്കാർക്ക് അർഹമായ ഡി എ കുടിശ്ശിക നേടിയെടുക്കാൻ ഫെഡറേഷൻ നിയമ പോരാട്ടത്തിന് തയ്യാറാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. എം ജി യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് മേബിൾ എൻ എസ് അധ്യക്ഷയായിരുന്നു. എൻ നവീൻ, എസ്. പ്രമോദ്,
കെ വി അരവിന്ദ്, കെ.ബി പ്രദീപ്, ഗായത്രി വി ആർ , ഐസക് ജെ, , ഫാത്തിമ എ വഹാബ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments