ചെമ്മലമറ്റം: തിടനാട് പഞ്ചായത്തിൽ ഉണ്ടായ കാറ്റിലും മഴയിലും വ്യാപകമായി മരങ്ങൾ കടപുഴകിവീണ് വീടുകൾക്ക് സാരമായ നാശനഷ്ടം ഉണ്ടായി. കൂടുതലും തേക്കുമരങ്ങളും ,റബർ മരങ്ങളും ആണ് വീണിരിക്കുന്നത്. പഞ്ചായത്തിൽ നെടുംചേരി ഭാഗത്ത് മെമ്പർ സുരേഷ്കുമാർ കാലായിൽ, തോമസ് കാരമുള്ളിൽ, ബെന്നി വടക്കേക്കര (കരിമ്പനോലി) എന്നിവരുടെ വീടിന് മുകളിൽ തേക്ക്മരം വീണ് നാശനഷ്ടം ഉണ്ടായി.
.ആർക്കും പരിക്കുപറ്റിയിട്ടില്ല.കുര്യാക്കോസ് തയ്യിൽ,ഷൈൻ അങ്ങാടിക്കൽ,നൈജിൽ കിണറ്റുകര,ജോസുകുട്ടി തയ്യിൽ,തോമസ് കണിപറമ്പിൽ എന്നിവരുടെ പുരയിടങ്ങളിൽ നിരവധി മരങ്ങളും കടപുഴയും,ഒടിഞ്ഞും വലിയ നഷ്ടം ഉണ്ടായി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments