Latest News
Loading...

ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു.




സയൻസ് സിറ്റി, തണൽ വിശ്രമ കേന്ദ്രം എന്നിവിടങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു. കുറവിലങ്ങാട് ഗ്രാമപഞ്ചായത്തി്നറെ  2025 - 26 വാർഷിക പദ്ധതിയിൽ പെടുത്തി മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായാണ് നടപ്പാക്കിയത്. ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ വലിച്ചെറിയുന്നത് തടയുന്നതിന് വേണ്ടി  പൊതുജനങ്ങൾ എത്തുന്ന സ്ഥലം  എന്ന നിലയിലാണ് ഇവിടെ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ ചിറ്റേത്ത്, പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി  സയൻ സിറ്റി അസിസ്റ്റന്റ് ഡയറക്ടർ ലൈല ജാസ്മിൻ എന്നിവർ ചേർന്ന് ബൂത്തുകൾ സ്ഥാപിച്ചു. 




പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൽഫോൻസ ജോസഫ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിം കമ്മിറ്റി ചെയർപേഴ്സൺ റ്റെസി സജീവ്, മെമ്പർമാരായ ബേബി തൊണ്ടാംകുഴി, ജോയിസ് അലക്സ്, ബിജു ജോസഫ്, എം എം ജോസഫ് പഞ്ചായത്ത് സെക്രട്ടറി പ്രിൻസ് ജോർജ്, ബ്ലോക്ക് സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ, അസി. സെക്രട്ടറി ബിലാൽ കെ റാം, ബിജു മാത്യു, വി ഇ ഒ ഷീജ സി ആർ, മറ്റു ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments