കടനാട് പഞ്ചായത്തിൽ നൂറോളം കുടുംബങ്ങൾക്ക് ഭീഷണി ആയിമാറിയ അനധികൃത പന്നിഫാം നിർത്തലാക്കുക എന്ന ആവശ്യം ഉന്നയിച്ച് ബിജെപി കടനാട് പഞ്ചായത്ത് കമ്മറ്റിയുടെ ആദിമുഖ്യത്തിൽ കടനാട് പഞ്ചായത്തിനു മുൻപിൽ വ്യാഴാഴ്ച ധർണ നടത്തി. സമരത്തിലും പ്രതിഷേധ മാർച്ചിലും വീട്ടമ്മമാർ അടക്കം നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. അടിയന്തരമായി പഞ്ചായത്ത് ഫാമിനെതിരെ നടപടിയെടുത്തില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബിജെപി... ദുരിതമനുഭവിക്കുന്ന വാളികുളത്തെ ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്ന് ബിജെപി വ്യക്തമാക്കി.
.ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ ഉപാധ്യക്ഷൻ NK ശശികുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജോഷി അഗസ്റ്റിൻ വരകിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, പഞ്ചായത്ത് ജനറൽ സെക്രട്ടറി റെജി നാരായണൻ സ്വാഗതം ആശംസിച്ചു, ജില്ലാ കമ്മറ്റി അംഗം സാംകുമാർ കൊല്ലപ്പള്ളി ആമുഖ പ്രഭാഷണം നടത്തി.
ജില്ലാ ഉപാധ്യക്ഷൻ സജി എസ് തെക്കേൽ , ജില്ലാ സെക്രട്ടറി സുദീപ് നാരായൺ, മണ്ഡലം ജനറൽ സെക്രട്ടറി പി ആർ മുരളീധരൻ, ന്യുനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് റോജൻ ജോർജ് , മണ്ഡലം വൈസ് പ്രസിഡന്റ്മാരായ സുരേഷ് ബി, റോയി വലിയകുന്നേൽ, മണ്ഡലം കമ്മിറ്റി അംഗം ബിനീഷ് പേഴത്തിനാൽ, NK രാജപ്പൻ, ചന്ദ്രൻ കവളംമാക്കൽ, ശശി തട്ടുങ്കൽ, നന്ദകുമാർ പാലക്കുഴ,പഞ്ചായത്ത് ഭാരവാഹികളായ സാജൻ കടനാട് ജെയ്സൺ അറക്കാ മഠം, വിഷ്ണു എസ് തെക്കൻ, മധു എള മ്പ്രക്കോടം, ബേബി വെള്ളിലക്കാട്ട് തുടങ്ങിയവർ നേതൃത്വം നൽകി
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments