Latest News
Loading...

ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് കോളേജ് വിദ്യാർഥി മരിച്ചു




അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ തലവടി വെള്ളക്കിണറിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് എടത്വാ സെൻ്റ് അലോഷ്യസ് കോളേജ് വിദ്യാർഥി മരിച്ചു.  എടത്വാ പാലക്കളം പാലത്തിന് സമീപം പുത്തൻപുരയ്ക്കാൽ ജോയിച്ചൻ്റെ മകൻ ലിജുമോൻ (18) ആണ് മരിച്ചത്. 



എടത്വ പട്ടത്താനം വീട്ടിൽ മെറിക് (18) അതീവ ഗുരുതരാവസ്ഥയിൽ തിരുവല്ല സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ.  അർധരാത്രി 12.05 നാണ് അപകടം. 

തിരുവല്ല ഭാഗത്ത് നിന്ന് എടത്വയിലേയ്ക്ക് വന്ന ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ലിജുമോൻ സംഭവ സ്ഥലത്തു വച്ച് മരണപ്പെട്ടു. ഇരുവരും ഒന്നാം വർഷ ബിരുദ വിദ്യാർഥികളാണ്.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments