Latest News
Loading...

ജിസ്മോൻ വീണ്ടും ആർബിറ്റര്‍ കമ്മീഷൻ ചെയർമാൻ



കേരളത്തിന്റെ ആർബിറ്റര്‍ കമ്മീഷൻ ചെയർമാനായി ഇന്റർനാഷണൽ ആർബിറ്റർ  ജിസ്മോനെ വീണ്ടും നിയോഗിച്ചു. ചെസ്സ് അസോസിയേഷൻ കേരളയുടെ വാർഷിക ജനറൽബോഡിയാണ് ഈ തീരുമാനം കൈക്കൊണ്ടത്. കഴിഞ്ഞ മൂന്ന് വർഷവും ജിസ്മോൻ ആയിരുന്നു കേരളത്തിന്റെ ആർബിറ്റർ കമ്മീഷൻ ചെയർമാൻ.  അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം ആയിട്ടാണ് വീണ്ടും ഈ പദവി കിട്ടിയത്. 



അന്താരാഷ്ട്ര ആർബിറ്റർ ആയ ജിസ്‌മോൻ, 2012ൽ ലോക ചെസ്സ് ഫെഡറേഷന്റെ അന്താരാഷ്ട്ര അർബിറ്റർ ടൈറ്റിൽ കേരളത്തിൽ നിന്നും ആദ്യമായി ലഭിച്ച വ്യക്തി ആയിരുന്നു. ലോക യൂത്ത് ഒളിമ്പ്യാഡ്, കോമൺവെൽത്ത് ചാമ്പ്യൻഷിപ്പ്, ഗീതം ഗ്രാൻഡ്മാസ്റ്റർ ചെസ്സ്, ചെന്നൈ ഓപ്പൺ ഗ്രാൻഡ്മാസ്റ്റർ ചെസ്സ്, തുടങ്ങിയ  ചാമ്പ്യൻഷിപ്പുകളിൽ ജിസ്മോൻ ഡെപ്യൂട്ടി ചീഫ് ആയും, ആർബിറ്റർ ആയും പ്രവർത്തിച്ചിട്ടുണ്ട്. 

മേലുകാവുമറ്റം സ്വദേശിയായ ഇദ്ദേഹം അന്താരാഷ്ട്ര റേറ്റിംഗ് ഉള്ള ചെസ്സ് കളിക്കാരനും, നാഷണൽ ഇൻസ്ട്രക്ടർ ടൈറ്റിലും ഉള്ളആളാണ്.  ഇപ്പോൾ ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിലെ ഗണിതശാസ്ത്രം അധ്യാപകനാണ്.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments