Latest News
Loading...

കോൺഗ്രസ് പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റിയുടെ പ്രതിഷേധ ജ്വാല ഇന്നു വൈകിട്ട്




ഛത്തിസ്ഗഡിൽ  ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരിക്കുന്ന നിരപരാധികരായ കന്യാസ്തീകളെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടു കൊണ്ടും സേവനം മാത്രം ചെയ്യുന്ന കന്യാസ്ത്രീകൾ ക്കൾക്കെതിരെയും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ബി.ജെ.പിയും മറ്റു സംഘപരിപാർ സംഘടനകളും നടത്തുന്ന ക്രൈസ്തവ പീഡനത്തിനെതിരെയും കോൺഗ്രസ് പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റി ഇന്ന് വൈകുന്നേരം 6.45-ന് പൂഞ്ഞാർ ടൗണിൽ പ്രതിഷേധ ജ്വാല നടത്തുന്നു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റോജി മുതിരേന്തിക്കൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മുലപ്പെരിയാർ സമര നായകൻ ഫാ ജോയി നിരപ്പിൽ സി.എം ഐ സമരപരിപാടി ഉദ്ഘാടനം ചെയ്യുന്നു. പ്രതിഷേധ ജ്വാലയിൽ കോൺഗ്രസ് സംസ്ഥാന ജില്ലാ ബ്ലോക്ക് മണ്ഡലം നേതാക്കളും സാമുദായിക സംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments