Latest News
Loading...

നാട്ടുകാർ ചെയ്‌ത ജോലിയുടെ പിതൃത്വം കൗൺസിലർ ഏറ്റെടുത്തെന്ന് ആക്ഷേപം



കൊട്ടാരമറ്റം വൈക്കം റോഡിലെ വെള്ളക്കെട്ട് മാറ്റിയത് താനാണെന്ന തരത്തിലുള്ള വാർത്ത സൃഷ്ടിച്ച് പിതൃത്വം ഏറ്റെടു ക്കാനാണ് കേരള കോൺഗ്രസ് എം കൗൺസിലർ ലീന സണ്ണി ശ്രമിക്കുന്നതെന്ന് കൊട്ടാരമറ്റം റസിഡൻ്റ്സ് അസോസി യേഷൻ കാലങ്ങളായുള്ള പരിശ്രമത്തിന്റെ ഭാഗമായി ഫണ്ട് പിരിച്ചെടുത്ത് ജെസിബി കൊണ്ടുവന്ന് ഓട തീർത്തപ്പോൾ ഫോട്ടോ സെഷൻ നടത്തുകയാണ് ലീന സണ്ണി ചെയ്‌തതെന്ന് അസോസിയേഷൻ സെക്രട്ടറി ബിജു മാത്യൂസ് ആരോപി ച്ചു. ഓട ശുചീകരണം സംബന്ധിച്ച് മുൻകാലങ്ങളിൽ വിളിച്ചുചേർത്ത യോഗങ്ങളുടെ മിനുട്‌സും ബിജു രേഖകളായി ചൂ ണ്ടിക്കാട്ടി.





.കാലങ്ങളായി ഇവിടെ വെള്ളക്കെട്ട് തുടരുമ്പോഴും കൗൺസിലർ നടപടിയെടുത്തിട്ടില്ലെന്ന് ബിജു പറയുന്നു. മുൻസിപ്പാലി റ്റിയ്ക്ക് ഫണ്ടില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. തുടർന്ന് കൊട്ടാരമറ്റം റസി. അസോസിയേഷൻ നടത്തിവരുന്ന സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി ഓട ശുചീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി യോഗം വിളിച്ചു ചേർക്കുകയും അസോസിയേഷൻ അംഗങ്ങളിൽ നിന്നും മറ്റും ഫണ്ട് ശേഖരണം നടത്തുകയും ചെയ്തു. 



വ്യാഴാഴ്‌ച പെയ്‌ത ശക്തമായ മഴയെ തുടർന്ന് നടപടികൾ വേഗത്തിലാക്കുകയും ജെസിബി കൊണ്ടുവന്ന് ക്ലീനിംഗ് നട ത്തുകയും ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയാണ് കൗൺസലർ സ്ഥലത്തെത്തി ഫോട്ടൊയെടുക്കുകയും താൻ ഇട പെട്ടതായി വാർത്ത നല്കുകയും ചെയ്‌തെന്ന് ബിജു പറയുന്നു. 2 വർഷത്തെ പരിശ്രമഫലമായി അസോസിയേഷൻ പല തോടുകളും ശുചീകരിച്ചിരുന്നു. ഫണ്ട് ശേഖരിച്ചതിന്റെയും ചെലവാക്കിയതിൻ്റെയും ബില്ലുകൾ സഹിതം കൈവശമു ള്ളതായും ബിജു പറഞ്ഞു. ജനങ്ങളെ പറ്റിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും ബിജു ആവശ്യപ്പെട്ടു. 





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments