ഈരാറ്റുപേട്ട: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ടീം നന്മക്കൂട്ടം ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിനു മുമ്പില്‍ വൃക്ഷത്തൈ നട്ടു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജോസ് ജോര്‍ജ്, ടീം നന്മക്കൂട്ടം പ്രസിഡന്റ് അന്‍സര്‍ നാകുന്നത്ത്, ജോയിന്റ് സെക്രട്ടറി അനസ് പുളിക്കീല്‍, എക്സിക്യൂട്ടിവ് അംഗം ജലീല്‍ കെ കെ പി, നസീബ് പടിപ്പുരയ്ക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ടീം നന്മക്കൂട്ടത്തിന്റെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ ജോസ് ജോര്‍ജ് അനുമോദിച്ചു.
നിലയില്ലാ കയത്തില്‍ ജീവന്‍ പോലും തൃണവല്‍ഗണിച്ച് രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നടത്തി സമൂഹത്തിന് മാതൃകയാവുകയാണ് ടീം നന്മക്കൂട്ടം. അതിസാഹസികമായി ടീം നന്മക്കൂട്ടം നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് നിരവധി ആദരവുകളും പുരസ്‌കാരങ്ങളും തേടിയെത്തുന്നുണ്ട്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments