തീക്കോയി സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ ഈ വർഷത്തെ വിജയദിനാഘോഷം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പാരീഷ് ഹാളിൽവച്ച് നടക്കും .പ്ലസ് ടു , എസ്എസ്എൽ സി പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയവർ, യു എസ് എസ്, എൻ എം എം എസ് തുടങ്ങിയ പൊതു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾ എന്നിവരെ ആദരിക്കും. സ്കൂൾ മാനേജർ .റവ.ഡോ. ജോർജ് വെട്ടുകല്ലേൽ അധ്യക്ഷത വഹിക്കുന്ന യോഗം പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്യും.
തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ സി ജെയിംസ് കവളംമാക്കൽ, സഹവികാരി റവ.ഫാ.തോമസ് വാഴയിൽ, വാർഡ് മെമ്പർ അമ്മിണി തോമസ് പുല്ലാട്ട്, മുൻ പ്രിൻസിപ്പൽ സിസ്റ്റർ ജസ്സിൻ മരിയ FCC, മുൻ ഹെഡ് മാസ്റ്റർ ജോണിക്കുട്ടി അബ്രാഹം, പിടിഎ പ്രസിഡൻ്റ് ജോമോൻ പോർക്കാട്ടിൽ എന്നിവർ പ്രസംഗിക്കും. സ്കൂൾ പ്രിൻസിപ്പൽ ജോസ് തോമസ്, ഹെഡ്മാസ്റ്റർ ജോ സെബാസ്റ്റ്യൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments