Latest News
Loading...

കാർഷിക സംരംഭകർക്ക് മൂഴൂർ മാതൃക. ഫാ. സെബാസ്റ്റ്യൻ കണിയാംപടി



 ഗ്രാമീണ മേഖലയിൽ കൃഷി അനുബന്ധ തൊഴിൽ രംഗങ്ങളിൽ മറ്റുള്ളവർക്ക് മാതൃകയായി മാറാൻ മൂഴൂരിന് സാധിക്കുന്നതായി സെൻ്റ് മേരീസ് പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ കണിയാംപടി അഭിപ്രായപ്പെട്ടു. സ്വാശ്രയ സംഘത്തിൻ്റെ പലഹാര നിർമ്മാണ യൂണിറ്റും കർഷക ദളഫെഡറേഷൻ്റെ കാർഷിക വിള സംസ്കരണ മൂല്യവർദ്ധക യൂണിറ്റും  വനിതകളുടെ സംഘാത ചപ്പാത്തിനിർമ്മാണ യൂണിറ്റും ഏറെ മാതൃകാപരമാണെന്നും  ഫെറോ സിമൻ്റ് മൽസ്യകുള നിർമ്മാണ രംഗത്ത്മൂഴൂർ മോഡൽ ഏറെ ശ്രദ്ധേയമാണന്നും ഫാ. കണിയാംപടിക്കൽ തുടർന്നു പറഞ്ഞു. മൂഴൂർ  പള്ളി ഹാളിൽ നടന്ന  പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ചേർപ്പുങ്കൽ സോൺ അവലോകന യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗി ക്കുകയായിരുന്നു ഫാ. കണിയാംപടി. 



.പി.എസ് .ഡബ്ലിയു.എസ് പപ്ലിക് റിലേഷൻസ് ഓഫീസർ ഡാൻ്റീസ് കൂനാനിക്കൽ അദ്ധ്യക്ഷത വഹിച്ചു. സോൺ കോർഡിനേറ്റർ ജിജി സിൻ്റോ ഔസേപ്പറമ്പിൽ , സിറിയക് തോമസ് വരാച്ചേരിൽ, എ.വി. ലൂക്കോസ് ആലയ്ക്കൽ, രാജു മാത്യു പറഞ്ഞാട്ട് , ജോഷി തോമസ് കീച്ചറ, സൈമൺ ജോസഫ് പനച്ചിപ്പുറം എന്നിവർ പ്രസംഗിച്ചു.

 ജയ്മോൻ പുത്തൻപുരയ്ക്കൽ കാഞ്ഞിരമറ്റം, ജോർജ് കൂർക്കമറ്റം പാദുവ, ബേബി സി. എം ചേർപ്പുങ്കൽ , തങ്കച്ചൻ. എം. കെ മംഗളാരാം,  ബിനോയി ജോസഫ് അൽഫോൻസാ ഗിരി,ലിസ്സി ചാക്കോ കരിമ്പാനി, തങ്കമ്മ ജോണി കൊഴുവനാൽ, ആശ സന്തോഷ് മൂഴൂർ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. സോൺ മീറ്റിങ്ങിനോടനുബന്ധിച്ച് വനിതകളുടെ ചപ്പാത്തി നിർമ്മാണ യൂണിറ്റ്, കർഷകദള ഫെഡറേഷൻ്റെ മൂല്യ വർദ്ധിത ഉൽപ്പന്ന നിർമ്മാണ യൂണിറ്റ്, സ്വാശ്രയ സംഘത്തിൻ്റെ മുഴൂർ മിത്രം പ്രൊഡക്ഷൻ യൂണിറ്റ് എന്നിവയുടെ സന്ദർശനവും നടന്നു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments