Latest News
Loading...

കാർ ഇടിച്ച് തെറിപ്പിച്ചു. വഴിയാത്രക്കാരൻ മരിച്ചു




പൂവരണിയിൽ റോഡു മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് വഴിയാത്രക്കാരൻ മരണമടഞ്ഞു. പാലാ വെള്ളിയേപ്പള്ളി കൊട്ടാരത്തിൽ ജോർജ് വർക്കി ( 56) ആണ് മരിച്ചത്. രാവിലെ8:45ലോടെ ആയിരുന്നു അപകടം 

 

.12ആം മൈലിലുള്ള ധാന്യങ്ങൾ പൊടിച്ചു നൽകുന്ന മില്ലിലെ ജീവനക്കാരനാണ് ജോർജ് വർക്കി . മില്ലിലേക്ക് പോകുന്നതിനായി റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ പൊൻകുന്നം ഭാഗത്തുനിന്നും വന്ന കാർ ഇടിച്ചുതെറിപ്പിയ്ക്കുകയായിരുന്നു. 

 
ഇടിയേറ്റ ജോർജ് ദൂരെ തെറിച്ച് വീണു. ഉടൻ തന്നെ പാലാ ഗവൺമെൻറ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല പാലാ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ജോർജിൻറെ സംസ്കാരം ചൊവ്വാഴ്ച രാവിലെ 11:30ന് പാല കത്തീഡ്രൽ പള്ളിയിൽ നടക്കും





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments