Latest News
Loading...

ലോക രക്തദാന ദിനത്തോട് അനുബന്ധിച്ച് രക്തം ദാനം ചെയ്ത് ഫോട്ടോ​ഗ്രാഫർമാർ. . ലോകരക്തദാന ദിനം നാളെ



കാഴ്ച്ചകളുടെ വൈവിധ്യങ്ങൾ പകർത്തുന്നതിനൊപ്പം  ജീവകാരുണ്യത്തിന്റെ സന്ദേശം കൂടി പകരുകയാണ് ഓൾ കേരള ഫോട്ടോ​ഗ്രാഫേഴ്സ് അസോസിയേഷൻ പൊൻകുന്നം യൂണിറ്റിലെ അം​ഗങ്ങൾ. ലോക രക്തദാന ദിനത്തോട് അനുബന്ധിച്ചാണ് യൂണിറ്റിലെ അം​ഗങ്ങളുടെ നേതൃത്വത്തിൽ മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തി രക്തം ദാനം ചെയ്തത്.  ഫോട്ടോ​ഗ്രാഫി മേഖലയിലെ തിരക്കുകൾക്കിടയിലും രക്തം ​ദാനം ചെയ്തതിലൂടെ മഹത്തായ സന്ദേശമാണ് ഫോട്ടോ​ഗ്രാഫേഴ്സ് പകരുന്നതെന്ന് സന്ദേശം നൽകിയ ആശുപത്രി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ. ജോസഫ് കണിയോടിക്കൽ പറഞ്ഞു.



 രക്തം ദാനം നൽകിയവർക്ക് സർട്ടിഫിക്കറ്റുകളും അദ്ദേഹം വിതരണം ചെയ്തു. അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് ഷാജൻ ജോസ്, കാഞ്ഞിരപ്പള്ളി മേഖല പ്രസിഡന്റ് ആദർശ് കെ.ആർ, മേഖല ട്രഷറർ സുമേഷ്.കെ.നായർ, യൂണിറ്റ് സെക്രട്ടറി ​ഗോകുൽ ​​ഗോപി, മനു .പി. അരുൺ പ്രസാദ്, എബി, അനന്ദൻ,നിതിൻ, ബ്ലഡ് ബാങ്ക് അസി.മാനേജർ മനു കെ.എം എന്നിവർ പങ്കെടുത്തു. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments