Latest News
Loading...

ചേന്നാട് നിർമ്മല എൽ പി സ്കൂളിൽ പ്രവേശനോത്സവം നടത്തി



ചേന്നാട് നിർമ്മല എൽ.പി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ പ്രവേശനോത്സവം നടത്തപ്പെട്ടു. പ്രവേശനോത്സവ ഗാനം,റാലി,കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ സ്കൂൾതലത്തിൽ നടത്തി.  പുതിയതായി വിദ്യാലയത്തിൽ പ്രവേശിച്ച എല്ലാ കുട്ടികൾക്കും ബാഗ്,   കുട, പഠനോപകരണങ്ങൾ എന്നിവ വിതരണം ചെയ്തു. 



.പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ സുശീല മോഹനൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രെസ് സുനിത. വി നായർ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ വിജയലക്ഷ്മി കോട്ടയിൽ, എസ് ആർ ജി കൺവീനർ രാജേഷ് ആർ, പി ടി എ പ്രസിഡന്റ് സരിത ആശോകൻ, എം.പി.ടി എ പ്രസിഡന്റ് സന്ധ്യാ ദീപു എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ രഞ്ജുഷ സി. ആർ  അഞ്ജന സെബാസ്റ്റ്യൻ, മോളി വക്കച്ചൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments