Latest News
Loading...

പരിസ്ഥിതിപ്പച്ച എന്ന പേരിൽ പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു





മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ സാഫ് നേച്ചർ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിസ്ഥിതിപ്പച്ച എന്ന പേരിൽ പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു. രാവിലെ സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് എം പി ലീന പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾക്കും അധ്യാപകർക്കുമായി ചൊല്ലിക്കൊടുത്തു. 

സ്കൂളിലെ പച്ചക്കറി കൃഷിയുടെ ഭാഗമായി പോളി ഹൗസിനുള്ളിൽ പച്ചക്കറി തൈകൾ നട്ടുപിടിപ്പിച്ചു. സ്കൂൾ ക്യാമ്പസിൽ വൃക്ഷത്തൈകൾ നട്ടു. സ്കൂൾ ക്യാമ്പസും ക്ലാസ് റൂമുകളും ശുചീകരിച്ചു .ശുചിത്വം മഹത്വം എന്ന പേര് നൽകിയ പരിപാടിയിൽ സ്കൂളിലെ മുഴുവൻ ക്‌ളാസ് ഡിവിഷനുകൾക്കുമുള്ള ശുചീകരണ സാമഗ്രികളുടെ വിതരണോദ്ഘാടനം ഹെഡ്മിസ്ട്രസ് നിർവഹിച്ചു . സാഫ് കൺവീനർ മുഹമ്മദ് ലൈസൽ ,പി ജി ജയൻ, പി എസ് റമീസ് എന്നീ അധ്യാപകർ പരിപാടികൾക്ക് നേതൃത്വം നൽകി


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments