Latest News
Loading...

ലോക സംഗീത ദിനം ; സ്റ്റാർ സിംഗർ സീസൺ -1 പ്രഖ്യാപിച്ചു.




ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ മേഘമൽഹാർ മ്യൂസിക് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ലോക സംഗീത ദിനം ആചരിച്ചു.  സംഗീത ഉപകരണങ്ങളുടെ പ്രദർശനം, കരോക്കെ ഗാനമേള, വൃന്ദ വാദ്യം, പോസ്റ്റർ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. യുപി വിഭാഗം വിദ്യാർഥിനികൾക്കായി മേഘമൽഹാർ മ്യൂസിക് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്റ്റാർ സിംഗർ സീസൺ 1 എന്ന പേരിൽ മ്യൂസിക് കോമ്പറ്റീഷൻ്റെ പ്രഖ്യാപനം  സ്കൂൾ ഹെഡ്മിസ്ട്രസ്  എം പി ലീന  നിർവഹിച്ചു. സംഗീത അധ്യാപിക സ്വപ്ന നാഥ് അധ്യക്ഷത വഹിച്ചു. മ്യൂസിക് ക്ലബ് ലീഡർ മിൻഹാ സുൽത്താന സ്വാഗതം ആശംസിച്ചു. അധ്യാപകരായ ഇ വി ശ്രീജ, ഹസീന റഹീം, കൃഷ്ണപ്രിയ പി, ആയിഷ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments