പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി മാർ സ്ലീവാ മെഡിസിറ്റിയുടെ അഞ്ചാം വാർഷികം എന്നിവയുടെ ഭാഗമായി നടപ്പാക്കിയ മേലുകാവുമറ്റം റൂറൽ മിഷൻ പദ്ധതിയുടെ സമാപനം മാർ സ്ലീവാ മെഡിസിറ്റി അസംപ്ഷൻ മെഡിക്കൽ സെൻ്ററിൽ നടത്തി . മേലുകാവുമറ്റം സെൻ്റ് തോമസ് ചർച്ച് വികാരി റവ. ഡോ. ജോർജ് കാരാംവേലിൽ അധ്യക്ഷത വഹിച്ചു. മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ മോൺ. ഡോ ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്തു. ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന കൂടുതൽ പദ്ധതികൾ നടത്താൻ മാർ സ്ലീവാ മെഡിസിറ്റി പ്രതിജ്ഞബദ്ധരാണെന്ന് അദ്ദേഹം പറഞ്ഞു.
അക്കാദമിക്സ് ഡയറക്ടർ റവ. ഫാ.ഗർവാസിസ് ആനിത്തോട്ടത്തിൽ, ജോർജ് വി. ഐ. എന്നിവർ പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി മേലുകാവുമറ്റം സെൻ്റ് തോമസ് ഇടവകയിലെ വിവിധ സംഘടനകളുമായി സഹകരിച്ച് സൗജന്യ രക്തദാന ക്യാമ്പ് നടത്തി. യുവജനങ്ങളും മാനസിക ആരോഗ്യവും എന്ന വിഷയത്തിൽ ഫാമിലി മെഡിസിൻ വിഭാഗം ഫിസിഷ്യൻ ഡോ. ആൻ ടോമിന തോമസ് ക്ലാസ്സ് നയിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments