ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തും എം.ഡി.സി.എം.എസ് ഹൈസ്കൂള്‍ ഇരുമാപ്രമറ്റവും ബ്ലോക്ക് പഞ്ചായത്ത് പ്രോഗ്രാം മാനേജ്മെന്‍റ് യൂണീറ്റും സംയുക്തമായി ലോക ലഹരിവിരുദ്ധദിനം ആചരിച്ചു. എം.ഡി.സി.എം.എസ് ഹൈസ്കൂളില്‍ നടന്ന ചടങ്ങില്‍ ചിത്ര രചനാപ്രദര്‍ശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. മറിയാമ്മ ഫെര്‍ണാണ്ടസ് ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധ പ്രതിജ്ഞ ബ്ലോക്ക് പഞ്ചായത്തംഗം ശ്രീ. ജെറ്റോ ജോസ് ചൊല്ലികൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. അജിത്കുമാര്‍.ബി അദ്ധ്യക്ഷത വഹിച്ചു. സ്കൂള്‍ ഹെഡ് മിസ്ട്രസ് ശ്രീമതി. സൂസന്‍ വി മനോജ്, ശ്രീ. കെ.ജെ.ജോസഫ് കള്ളികാട്ടില്‍, ബ്ലോക്ക് പഞ്ചായത്ത് ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ശ്രീ. സജീവ് എ.എന്‍, ആര്‍.ജി.എസ്.എ കോര്‍ഡിനേറ്റര്‍ സുചിത്ര എന്നിവര്‍ സംസാരിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments