Latest News
Loading...

സെന്റ് ജോസഫ് എൽ.പി സ്കൂളിൽ (മണിയംകുളം ) പരിസ്ഥിതി ദിനം



2025 ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കൃഷിഭവൻ പൂഞ്ഞാറും പൂഞ്ഞാർ ഗ്രാമപഞ്ചായത്തും സംയുക്തമായി സെന്റ് ജോസഫ് എൽ.പി സ്കൂളിൽ (മണിയംകുളം ) പരിസ്ഥിതി ദിനം ആചരിച്ചു. പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിള്‍ ഫലവൃക്ഷ തൈ നട്ട് കൊണ്ട്‌ പരിപാടി ഉത്ഘാടനം ചെയ്തു. 


വൈസ് പ്രസിഡന്റ് . തോമസ് ജോസ്, വികസന കാര്യ ചെയർമാൻ ശ്രീമതി. സുശീല മോഹൻ, വാർഡ് മെമ്പര്‍ ശ്രീമതി. ഷാന്റി തോമസ്, CDS chairperson ശ്രീമതി. ജെസ്സി അഗസ്റ്റിൻ, ഹെഡ്മിസ്ട്രസ് സിസ്റ്റർ മേരി എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു. കൃഷി ഭവന്‍ ഉദ്യോഗസ്ഥരും സ്കൂൾ കുട്ടികളും ചടങ്ങില്‍ പങ്കാളികളായി.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments