അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി കെ.സി.എ.സൽ പാലാ രൂപതയും ചെമ്മലമറ്റം ലിറ്റിൽ ഫ്‌ളവർ ഹൈസ്കുളും സംയുക്തമായി നടത്തിയ ലഹരി വിരുദ്ധ സമ്മേളനം ശ്രദ്ധേയമായി. പാലാ രൂപതാ വികാരി ജനറാൾ മോൺ സെബാസ്റ്റ്യൻ വേത്താനത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. പാലാ രൂപതാ കോർപ്പറേറ്റ് എജ്യൂക്കേഷൻ സെക്രട്ടറി ഫാദർ ജോർജ് പുല്ലു കാലായിൽ , തിടനാട് സബ് ഇൻസ്പക്ടർ ശ്യാം കെ, ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ലഹരി വിരുദ്ധദിന പ്രതിഞ്ജയും സ്ക്രിറ്റ് അവതരണവും നടന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments