Latest News
Loading...

പാലാ കടപ്പാട്ടൂരില്‍ കിണര്‍ ഇടിഞ്ഞു താണു



കനത്ത മഴയെ തുടര്‍ന്ന് ഉണ്ടായ  വെള്ളക്കെട്ടില്‍ കിണര്‍ ഇടിഞ്ഞു  താണു. മുത്തോലി  പഞ്ചായത്ത് ആറാം വാര്‍ഡ് തോയിക്കതോട്ടത്തില്‍ മോഹനന്‍ നായരുടെ വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന കിണറാണ് കനത്ത മഴയെ തുടര്‍ന്ന് ഇടിഞ്ഞു താണത്. കിണറിന്റെ അരമതില്‍  ഉള്‍പ്പെടെയുള്ള  ഭാഗം പൂര്‍ണമായും  ഇടിഞ്ഞുവീണു. പതിറ്റാണ്ടുകളായി  വീട്ടുകാര്‍ ഉപയോഗിച്ച് കൊണ്ടിരുന്ന കിണര്‍  ഞായരാഴ്ച രാവിലെ 11 മണിയോടുകൂടി വലിയ ശബ്ദത്തോടുകൂടി ഇടിഞ്ഞു താഴുകയായിരുന്നു. പഞ്ചായത്തിലും വില്ലേജ് ഓഫീസിലും വിവരം അറിയിച്ചു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments