ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ സൗജന്യ താക്കോൽദ്വാര ഗർഭാശയ ശസ്ത്രക്രിയ ക്യാമ്പ് നടത്തപ്പെട്ടു. വിവിധ രാജ്യങ്ങളിലായി 1,50,000ത്തിൽ അധികം താക്കോൽദ്വാര ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാകിയിട്ടുള്ള ലോക പ്രശസ്ത ലാപ്പറോസ്കോപ്പിക് സർജനും സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ ചെർമാനുമായ ഡോ. ഹഫീസ് റഹ്മാന്റെ നേതൃത്ത്വത്തിലാണ് മരുന്നുകൾക്ക് മാത്രം ചാർജ് ഈടാക്കികൊണ്ടുള്ള സൗജന്യ താക്കോൽദ്വാര ശസ്ത്രക്രിയ ക്യാമ്പ് നടത്തപ്പെട്ടത്. 10 ത്തിലധികം വിദഗ്ദ്ധ ഡോക്ടറുമാരുടെ സേവനത്തിൽ മുപ്പതിലധികം ശാസ്ത്രക്രികളാണ് സൗജന്യമായി നടത്തിയത്.
.സ്ത്രീകളിൽ പൊതുവായി കാണപ്പെടുന്ന യൂട്ടറൈൻ ഫൈബ്രോയ്ഡ് , ആവർത്തിച്ചുള്ള രക്തസ്രാവം, പ്രസവത്തിനു ശേഷം ഉണ്ടാകാവുന്ന ഗൈനക്കോളജിക്കൽ പ്രശ്നങ്ങൾ, ക്യാൻസർ സാധ്യത തുടങ്ങിയവ കാരണം ഗർഭാശയം നീക്കം ചെയ്യേണ്ട അവസ്‌ഥ ഉണ്ടായേക്കാം . ഇത്തരം രോഗികൾക്ക് ഏറ്റവും അത്യധുനികവും സുരക്ഷിതവുമായുള്ള ചികിത്സയാണ് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ ഉറപ്പുവരുത്തുന്നത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments