Latest News
Loading...

വെള്ളാനി ഗവ. എൽ.പി. സ്‌കൂൾ , പള്ളിയുടെ വിശ്വാസ പരിശീലന കേന്ദ്രത്തിൽ

 

കാലവർഷക്കെടുതിയെ തുടർന്ന് മേൽക്കൂര തകർന്ന വെള്ളാനി ഗവ. എൽ.പി. സ്‌കൂൾ അടുക്കം സെയ്ന്റ് സേവ്യേഴ്‌സ് പള്ളിയുടെ വിശ്വാസ പരിശീലന കേന്ദ്രത്തിൽ തിങ്കളാഴ്ച മുതൽ പ്രവർത്തിക്കുമെന്ന് തലനാട് പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ പറഞ്ഞു. സ്‌കൂളിൽ നിന്നും രണ്ട് കിലോമീറ്റർ മാത്രമാണ് പുതിയ കെട്ടിടത്തിലേക്കുള്ള ദൂരം. 



തലനാട് പഞ്ചായത്തുതല പ്രവേശനോത്സവവും താൽക്കാലിക കെട്ടിടത്തിൽ നടത്തും. സ്‌കൂൾ കെട്ടിടം പുതുക്കി നിർമിക്കുവാനായി ജില്ലാ കളക്ടർ രണ്ട് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ബാക്കിവരുന്ന തുക പഞ്ചായത്ത് വകയിരുത്തും. കെട്ടിടം പുതുക്കി നിർമിക്കാനുള്ള നടപടികൾ നടന്നുവരികയാണ്. അടുത്ത ദിവസം തന്നെ കരാർ കൊടുക്കുമെന്നും രണ്ട് മാസത്തിനുള്ളിൽ സ്‌കൂൽ കെട്ടിടം പൂർത്തിയാക്കാൻ സാധിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. മെയ് 24 നുണ്ടായ ശക്തമായ കാറ്റിലാണ് വെള്ളാനി ഗവ. എൽപി സ്‌കൂൾ കെട്ടിടത്തിന്റെ മേൽക്കൂര പൂർണമായി തകർന്നത്.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments