ഐഎച്ച്ആർ ഡി യുടെ കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാറിൽ ക്യാമ്പസുകളെ വ്യവസായി യൂണിറ്റുകളുമായി ബന്ധിപ്പിക്കുന്നതിനായി ഐ എച്ച് ആർ ഡി വിഭാവനം ചെയ്തു നടത്തിവരുന്ന പദ്ധതിയായ ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പദ്ധതിയുടെ ഉദ്ഘാടനവും ജില്ലാതല പരിസ്ഥിതി ദിനാഘോഷവും 2025 ജൂൺ 5-ന് വൈകുന്നേരം 4 മണിക്ക് കോളേജ് സെമിനാർ ഹാളിൽ വച്ച് നടന്നു. സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഇൻഡസ്ട്രി ഓൺ ക്യാമ്പസിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പദ്ധതിയുടെ പ്രയോജനം കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാറിലെ വിദ്യാർത്ഥികൾക്ക് മാത്രമല്ല ഈ സമൂഹത്തിന് ആകെ പ്രയോജനപ്രദമാകും എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു . പഠനത്തോടൊപ്പം വരുമാനവും വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത് അവരുടെ മാതാപിതാക്കൾക്കും അഭിമാനകരമായ കാര്യമാണ് എന്ന് അദ്ദേഹം പറഞ്ഞു. അഡ്വക്കേറ്റ് സെബാസ്റ്റ്യൻ എംഎൽഎ , ഹരിത ക്യാമ്പസ് പ്രഖ്യാപനം നടത്തി. ഐ എച്ച് ആർ ഡി ഡയറക്ടർ ഡോക്ടർ ബി എ അരുൺ കുമാർ സ്വാഗതവും കോളേജ് പ്രിൻസിപ്പൽ ഡോക്ടർ എം.വി. രാജേഷ് കൃതജ്ഞതയും പറഞ്ഞു.
ഹരിത കേരളം മിഷൻ സംസ്ഥാന അസിസ്റ്റന്റ് കോഡിനേറ്റർ ശ്രീ എസ് .യു .സഞ്ജീവ് പച്ചത്തുരുത്ത് വിഷയ അവതരണം നടത്തി .
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ അക്ഷയ് ഹരി , പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോർജ് മാത്യു അത്യാലിൽ , വാർഡ് മെമ്പർ ശ്രീമതി സജി സിബി, ശ്രീ കെ ബി സുഭാഷ് അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ സോഷ്യൽ ഫോറസ്റ്ററി,
ശ്രീമതി ലേഖ ആർ റേഞ്ച് ഓഫീസർ സോഷ്യൽ ഫോറസ്റ്ററി, ശ്രീ ഷൈൻ എൻ. എസ്. ജില്ലാ കോർഡിനേറ്റർ ഹരിത കേരളം മിഷൻ ,
ശ്രീ ബെവിൻ ജോൺ പ്രോജക്ട് ഡയറക്ടർ പി എ യു , ശ്രീ എബി ഇമ്മാനുവൽ ഭൂമിക ,
ശ്രീ വിഷ്ണു പ്രസാദ് കോർഡിനേറ്റർ ഹരിത കേരളം മിഷൻ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് , ശ്രീ ജോഷി ജോസഫ് കില റിസോഴ്സ് പേഴ്സൺ, ശ്രീ ബെന്നിസ് ജോസ് പിടിഎ പ്രസിഡണ്ട് , ശ്രീ അമൽരാജ് സിഇഒ സിനോ സൈലിക്സ് ടെക്നോളജി ( ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പ്രതിനിധി)
ശ്രീ അനൂപ് കുമാർ പി. എസ് .സീനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ - നെക്സ്യൂ സൈഡ് ടെക്നോളജീസ് ( ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പ്രതിനിധി) എന്നിവരും ആശംസകളർപ്പിച്ചു കൊണ്ട് സംസാരിച്ചു.
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കോളേജ് ഓഫ് എൻജിനീയം പൂഞ്ഞാറിന്റെ ക്യാമ്പസിൽ മന്ത്രി വി എൻ വാസവൻ ഒരു വൃക്ഷത്തൈ നടുകയും ചെയ്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments