Latest News
Loading...

വിദ്യാർത്ഥികൾക്ക് വൈദ്യുതി സംബന്ധമായ ബോധവൽക്കരണം




പ്രവേശനോത്സവത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് വൈദ്യുതി സംബന്ധമായ ബോധവൽക്കരണം നടത്തി.  എലിക്കുളം എംജിഎം യുപി സ്കൂൾ. കെഎസ്ഇബി പൊൻകുന്നം സബ് എഞ്ചിനീയർ മനോജ് എം എം ക്ലാസ് നയിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് അമ്പിളി കെ എ സ്വാഗതം ആശംസിച്ചു . ചടങ്ങിൽ സ്കൂൾ മാനേജർ രഘു ടി എസ് അധ്യക്ഷനായിരുന്നു. 



എലിക്കുളം ഗ്രാമപഞ്ചായത്ത് മെമ്പർ മാത്യൂസ് മാത്യു നവാഗതരെ സ്വീകരിക്കലും പഠനോപകരണ വിതരണം നടത്തി. എലിക്കുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സെബാസ്റ്റ്യൻ പാറക്കൽ, അഖിലഭാരത അയ്യപ്പ സേവാ സംഘം പ്രസിഡന്റ് ബാലചന്ദ്രൻ നായർ വെള്ളാനിക്കുന്നേൽ, എസ് എസ് ജി കൺവീനർ സി മനോജ്, ഒ എസ് എ പ്രസിഡന്റ് ബി ശ്രീകുമാർ, വൈസ് പ്രസിഡന്റ് ബാലചന്ദ്രൻ നായർ പുത്തൻവീട്ടിൽ, സെക്രട്ടറി സന്ദീപ് ലാൽ, പിടിഎ പ്രസിഡന്റ് രതീഷ് കുമാർ നക്ഷത്ര എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. ചടങ്ങിൽ വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments