Latest News
Loading...

യുവാവ് പേവിഷബാധയേറ്റു മരിച്ചു.



വീട്ടിലെ വളർത്തു നായയുടെ കടിയേറ്റ യുവാവ് പേവിഷബാധയേറ്റു മരിച്ചു. കടപ്ര ഇടമന കാലായിൽ ഇ.ടി.അനീഷ് (38) ആണ് മരിച്ചത്. രണ്ടു മാസം മുൻപാണ് സ്വന്തം വീട്ടിലെ വളർത്തുനായയുടെ കടിയേറ്റത്. പക്ഷേ പ്രതിരോധ കുത്തിവെയ്പ‌് എടുത്തിരുന്നില്ല. അതേസമയം കടിയേറ്റ ദേഷ്യത്തിൽ നായയെ അന്ന് അടിച്ചു കൊന്നിരുന്നു. 



കഴിഞ്ഞ ബുധൻ രാവിലെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വീട്ടിലേക്കു പോയി. പിന്നീട് വ്യാഴം പുലർച്ചെ അസ്വസ്ഥത ഉണ്ടായതോടെ സഹോദരനെ കൂട്ടി രാവിലെ വീണ്ടും ജില്ലാ ആശുപ്രതിയിൽ ചികിത്സ തേടി. പേവിഷബാധയുടെ ലക്ഷണം തോന്നിയ ഡോക്ട‌ർ ഇവിടെ നിന്ന് ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു. അവിടെ വെച്ച് കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു മരണം.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments