Latest News
Loading...

ദേശീയ പതാക ഉയർത്തി അതിനു മുൻപിൽ വൃക്ഷത്തൈകൾ നട്ടു



ഭാരത മാതാവിൻ്റെ പ്രതീകം ഭാരതത്തിൻ്റെ ദേശീയ പതാകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട്  ദേശീയ പതാക ഉയർത്തി അതിനു മുൻപിൽ വൃക്ഷത്തൈകൾ നട്ടു. ഭാരതമാതാവിനെ ഭരണഘടനാ വിരുദ്ധമായി ദേശവിരുദ്ധ ആശയങ്ങളുടെ പ്രചരണത്തിനായി ഉത്തരവാദപ്പെട്ട കേന്ദ്രങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുന്നതിനുള്ള പ്രതികരണമായാണ് ഈ ക്യാമ്പയിൻ. 



സിപിഐ പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വൃക്ഷത്തൈ നടീൽ ചടങ്ങിനോടനുബന്ധിച്ച് പൂഞ്ഞാർ മണ്ഡലം കമ്മിറ്റി സെക്രട്ടറി അഡ്വക്കറ്റ് പി എസ് സുനിൽ ദേശീയ പതാക ഉയർത്തുകയും മണ്ഡലം സെക്രട്ടറിയും ഈരാറ്റുപേട്ട ലോക്കൽ സെക്രട്ടറി കെ ഐ നൗഷാദും ചേർന്ന് ഫലവൃക്ഷ തൈ നടുകയും ചെയ്തു.പാർട്ടി ജില്ലാ കമ്മിറ്റി അംഗം എം ജി ശേഖരൻ,മണ്ഡലം കമ്മിറ്റി അംഗം കെ എസ് നൗഷാദ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ മുഹമ്മദ്‌ ഹാഷിം, AIYF മുൻസിപ്പൽ സെക്രട്ടറി സഹദ് കെ സലാം,റ്റി കെ ഇസ്മായിൽ, കെ ഐ നജീബ് എന്നിവർ പങ്കെടുത്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments