Latest News
Loading...

കുഞ്ഞനുജനെ രക്ഷിക്കുന്നതിനിടെ മരം വീണ് ബാലിക മരിച്ചു



മരം ഒടിഞ്ഞ് ദേഹത്തു വീണ് ബാലികയ്ക്ക് ദാരുണാന്ത്യം. സഹോദരനെ രക്ഷിക്കുന്നതിനിടെയാണ് അപകടം. നാവായിക്കുളം കുടവൂര്‍ ലക്ഷം കോളനിയില്‍ എന്‍എന്‍ബി ഹൗസില്‍ സഹദിന്റെയും നാദിയയുടെയും മകളും പേരൂര്‍ എംഎം യുപി സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയുമായ റുക്‌സാന(8) ആണ് മരിച്ചത്. അനുജന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ റുക്‌സാനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.




ഞായറാഴ്ച രാവിലെ ഒന്‍പതരയോടെയാണ് സംഭവം. ഒന്നര വയസ്സുള്ള അനുജന്‍ വീടിനു പുറകില്‍ കളിച്ചു കൊണ്ടിരിക്കെ അയല്‍വാസിയുടെ പുരയിടത്തിലെ മരം ഒടിയുന്ന ശബ്ദം കേട്ട് അനുജനെ രക്ഷിക്കാന്‍ റുക്‌സാന ഓടിയെത്തുകയായിരുന്നു. ഇതിനിടെ  മരം റുക്‌സാനയുടെ ദേഹത്ത് വീഴുകയായിരുന്നു.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments