Latest News
Loading...

സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക. തോമസ് പീറ്റർ ചെയർമാൻ





ആരോഗ്യ വകുപ്പിലെ മികച്ച സേവനത്തിനുള്ള ജില്ലാതല അവാർഡിന് അർഹയായ പാലാ കെ.എം.മാണി ജനറൽ ആശുപത്രിയിലെ എച്ച്.ഐ.സി.വിഭാഗം നഴ്സിംഗ് ഓഫീസർ സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക സൃഷ്ടിച്ചിരിക്കുന്നതായി നഗരസഭാ ചെയർമാൻ തോമസ്‌ പീറ്റർ പറഞ്ഞു. ആശുപത്രിയിലും ജോലി സമയത്തിനു ശേഷവും സാമൂഹിക പ്രതിബദ്ധതയോടെയുള്ള നിസ്വാർത്ഥ സേവനമാണ് സിന്ധു.പി.നാരായണൻ നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.



നഗരസഭയും ആശുപത്രി മാനേജിംഗ് കമ്മിറ്റിയും ചേർന്ന് നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു തോമസ് പീറ്റർ .അവാർഡ് ജേതാവ് സിന്ധുവിന് യോഗത്തിൽ ആദരം നൽകി.
ആശുപത്രി സൂപ്രണ്ട് ഡോ. ടി.പി.അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു.വൈസ് ചെയർപേഴ്സൺ ബിജി ജോജോ, മുൻ നഗരസഭാ ചെയർമാൻമാരായ ആൻ്റോ പടിഞ്ഞാറേക്കര ,ഷാജു തുരുത്തൻ, ലീന സണ്ണി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ബിജു പാലൂ പടവൻ, ജയ്സൺമാന്തോട്ടം, ആർ.എം.ഒ.ഡോ എം.അരുൺ ആശുപത്രി ജീവനക്കാർ എന്നിവരും ആശംസകൾ നേർന്ന് പ്രസംഗിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments