നാല്പത്തേഴ് വർഷങ്ങൾക്ക് മുമ്പ് UP ക്ലാസുകളിൽ ഒരുമിച്ച് പഠിച്ചവർ ഒത്തുകൂടുകയും വിവിധ ഗവൺമെൻ്റ് വകുപ്പുകളിൽ നിന്നും വിരമിക്കുന്ന കൂട്ടുകാർക്ക് സ്നേഹപൂർണ്ണമായ യാത്രയയപ്പ് നൽകുകയും ചെയ്തു. 1978 - 81 വർഷങ്ങളിൽ പൂവരണി ഗവ:യു .പി .സ്കൂളിൽ ഒരേ ക്ലാസിലിരുന്ന് പഠിച്ച അഞ്ച് പേർ ഒരുമിച്ച് വിരമിക്കുമ്പോഴാണ് കാലത്തിൽക്കൂടി പി റകോട്ട് സഞ്ചരിച്ച് തങ്ങളുടെ കൂട്ടുകാരെ കണ്ടെത്തിപ്പിടിച്ച് ഏലപ്പാറ മലനാട് സർവ്വീസ് സഹകരണ ബാങ്ക് മന്ദിരത്തിൽ നനുത്ത മഴയുടെ പശ്ചാത്തലത്തിൽ ഇത്തരമൊരു വേറിട്ട യാത്രാമൊഴി നൽകൽ അരങ്ങേറിയത്.
ജീവിതത്തിൻ്റെ വിവിധ മേഖലകളിൽ ഉപജീവനം കണ്ടെത്തിയ സതീർത്ഥ്യ ർ ഇത്തരമൊരു ഗെറ്റ് ടുഗദർ സംഘടിപ്പിച്ചത് തങ്ങളുടെയിടയിൽ അധ്യാപനവൃത്തിയിലും സഹകരണ വകുപ്പിലും ,അഗ്നി സുരക്ഷാ വകുപ്പിലുമെല്ലാം ജോലി ചെയ്തു വന്നിരുന്ന കൂട്ടുകാരുടെ യാത്രയയപ്പ് ഓർമ്മകളാൽ സാന്ദ്രമാക്കുവാനായിരുന്നു.
ഹൈസ്കൂൾ അധ്യാപകരായ ജി.ജയകൃഷ്ണൻ , സിസ്റ്റർ എൽസിറ്റ , പ്രധാനാധ്യാപികയായിരുന്ന ഷെർളി മാത്യു ,അഗ്നി സുരക്ഷാവകുപ്പിലെ -അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ആയ എൻ. സതീഷ് കുമാർ , സഹകരണ വകുപ്പിലെ അസിസ്റ്റൻറ് രജിസ്ട്രാറായ കെ. സജീവ് കർത്താ എന്നിവരാണ് ഒരുമിച്ച് വിരമിക്കുന്ന സതീർത്ഥ്യർ. കൂട്ടുകാരിൽ പലരും കുടുംബസമേതമാണ് ഈ യാത്രയയപ്പിൽ പങ്കെടുത്തത്. സ്നേഹവിരുന്നിനു ശേഷം സമീപത്തുള്ള തെയില ഫാക്ടറി സന്ദർശനവും കഴിഞ്ഞാണ് കുട്ടുകാർ പിരിഞ്ഞത്. അഞ്ചാം ക്ലാസിൽ ഒരുമിച്ച് പഠിച്ചവരുടെ വാട്ട്സാപ് കൂട്ടായ്മ എന്ന അപൂർവ്വതയും ഇവരുടെ സൗഹൃദത്തിൻ്റെ മറ്റൊരു സവിശേഷതയാണ്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments