Latest News
Loading...

അപകടം വഴി മാറിയത് തലനാരിഴയ്ക്ക്



പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര 12-ാം വാർഡ് കടലാടിമറ്റത്ത് ഇന്ന് വെളുപ്പിന് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണ് രണ്ട് വീടുകൾകൾക്കും താമസിച്ചിരുന്ന താൽക്കാലിക ഷെഡിനും വലിയ നാശനഷ്ടം ഉണ്ടായി. അപകടം വഴി മാറിയത് തലനാരിഴയ്ക്ക് നടുക്കം മാറാതെ വീട്ടുകാർ.



വടക്കേൽ രാധാകൃഷ്ണൻ്റെ വീടു പണി നടക്കുന്നതിനാൽ താൽക്കാലികമായി താമസിക്കുന്നതിന് കെട്ടിയ ഷെഡിന് മുകളിലേയ്ക്ക് ശക്തമായ ഉണ്ടായ കാറ്റിൽ വലിയ പ്ലാവ് കടപുഴകി വീണത്. ഷെഡിൻ്റെ ഉള്ളിലെ കട്ടിൽ ഉറങ്ങിയിരുന്ന മകൾ അശ്വതിയും കൊച്ചുമകൾ ഒൻപത് വയസുള്ള മിഴിയും രക്ഷപെട്ടത് തലനാരിഴയ്ക്ക്.

 

കടപുഴകിയ മരം വീണ് താത്കാലിക ഷെഡിൻ്റെ ആസ്പറ്റോസ് ഷീറ്റുകൾ പൊട്ടിവീണത് കിടന്നിരുന്ന കട്ടിലിൽ ആണ്. അച്ഛൻ രാധാകൃഷ്ണൻ വിളിച്ച് ഉണർത്തി കട്ടിലിന് തൊട്ട് ചേർന്ന് നിൽക്കുമ്പോഴാണ് അപകടം ഉണ്ടായത്. ഭാര്യ രേഖയും രാധാകൃഷ്ണനും പുറത്ത് ടാർ പോളിൻ ഷീറ്റിൻ്റെ അടിയിലേ കട്ടിലിൽ ആയിരുന്നു കിടന്നിരുന്നത്. ശക്തമായി ഉണ്ടായ കാറ്റിലും മഴയിലും വൈദ്യുതി ബന്ധം വിച്ഛേദിയ്ക്കപ്പെട്ടിരുന്നു.



രാധാകൃഷ്ണൻ്റെ വീടിനോട് ചേർന്നുള്ള വെള്ളൂരാത്ത് സുരേന്ദ്രൻ്റെ വീടിന് മുകളിൽ പ്ലാവിൻ്റെ മുകൾ ഭാഗം ഒടിഞ്ഞ് വീണ് വീടിൻ്റെ മേൽകൂര പൂർണ്ണമായും തകർന്നു. സുരേന്ദ്രനും ഭാര്യ ഗിരിജും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ഇരുവരും കിടന്നുറങ്ങിയ കട്ടിലിൽ നിന്ന് എഴുന്നേറ്റുരുന്നതിനാൽ ആസ്പറ്റോസ് ഷീറ്റിൻ്റെ പൊട്ടിയ ഭാഗങ്ങൾ വീണെങ്കിലും അപകടം ഒഴിവായി.



സുരേന്ദ്രൻ്റെ സഹോദരൻ വെള്ളൂരാത്ത് ശശിയുടെ വീടിനും പാഴ്മരം കടപുഴകി വീണ് സാരമായ നാശനഷ്ടങ്ങൾ ഉണ്ടായി. വാർഡ് മെമ്പർ പഞ്ചായത്ത് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments