പാലാ ഇലക്ട്രിക്കൽ സർക്കിളിന്റെ കീഴിൽ കൺട്രോൾ റൂം തുറന്നു. ഇലക്ട്രിക്കൽ സർക്കിളിന്റെ പരിധിയിലുള്ളവർക്ക് 9496008230 എന്ന നമ്പറിൽ 24 മണിക്കൂറും വൈദ്യുതി തടസവും അപകടസാധ്യതയും സംബന്ധിച്ച് പരാതികൾ അറിയിക്കാവുന്നതാണ്. വൈദ്യുതിസംബന്ധമായ അപകടമോ അപകടസാധ്യതയോ, പൊട്ടികിടക്കുന്ന ലൈനുകളോ, ലൈനിൽ മരങ്ങൾ വീണു കിടക്കുന്നതോ ശ്രദ്ധയിൽ പെട്ടാൽ എത്രയും വേഗം അതത് സെക്ഷൻ ഓഫീസുകളിലോ, 9496010101 എന്ന എമർജൻസി നമ്പറിലോ അറിയിക്കേണ്ടതാണ്. പരാതികൾ അറിയിക്കാൻ 9496001912 എന്ന ടോൾ ഫ്രീ നമ്പറിൽ വാട്സാപ്പ് മുഖേനയോ കോൾ മുഖേനയോ ബന്ധപ്പെടാവുന്നതാണ്.
SMS അറിയിപ്പുകൾക്ക്
വൈദ്യുതിതടസം സംബന്ധിച്ച മുന്നറിയിപ്പുകൾ SMS മുഖേന ലഭ്യമാക്കുന്നതിനായി ഉപഭോക്താക്കൾക്ക് www.kseb.in എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് സ്വമേധയാ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാവുന്നതാണ്.
MOBILE NUMBER UPDATION
Customer => Online services =>Register Mobile No/Email മെനുവിലൂടെ ചെയ്യാവുന്നതാണ്. ഈ സൗകര്യം എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് താത്പര്യപ്പെടുന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments