സംസ്ഥാനമൊട്ടാകെ തെരുവുനായ്ക്കളുടെ കടിയേല്ക്കുന്നവരുടെ എണ്ണം വര്‍ധിക്കുമ്പോള്‍ പാലാ നഗരസഭയിലെ തെരുവുനായ്ക്കളുടെ ശല്യം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരം ശ്രദ്ധേയമായി. പാലാ പൗരാവകാശ സംരക്ഷണ സമിതിയും മുനിസിപ്പല്‍ വികസന ജനകീയ സമിതിയും സംയുക്തമായാണ് തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ ബൗബൗ സമരം എന്ന പേരില്‍ സമരം സംഘടിപ്പിച്ചത്. സമരത്തിന് മുന്‍പായി നായ്ക്കളുടെ കുരശബ്ദം സ്പീക്കറിലൂടെ അവതരിപ്പിച്ചത് വ്യത്യസ് സമരമുറയായി.
ശബ്ദം കേട്ട് നിരവധി ആളുകള്‍ ഇവിടേയ്ക്ക് വരികയും ബൗബൗ സമരത്തില്‍ പങ്കാളികള്‍ ആകുകയും ചെയ്തു. മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ് പ്രൊഫ. സതീഷ് ചൊള്ളാനി സമരം ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് അഡ്വ. സന്തോഷ് കെ. മണര്‍കാട്ട് അദ്ധ്യക്ഷത വഹിച്ചു. നടപടികള്‍ ഉണ്ടായില്ലെങ്കില്‍ യഥാര്‍ത്ഥ തെരുവുനായ്ക്കളെ മുനിസിപ്പല്‍ ഓഫീസിലേക്ക് ഓടിച്ചുകയറ്റുമെന്ന് സന്തോഷ് മണര്‍കാട്ട് പറഞ്ഞു.
മൈക്കിള്‍ കാവുകാട്ട്, ജോസ് വേരനാനി, സാബു എബ്രാഹം, പ്രൊഫ. സണ്ണി സഖറിയാസ്, എം.പി. കൃഷ്ണന്‍നായര്‍, കെ.ആര്‍. മുരളീധരന്‍നായര്‍, ജോര്‍കുട്ടി ചെമ്പകശ്ശേരി, തോമസുകുട്ടി നെച്ചിക്കാട്ട്, ജോഷി വട്ടക്കുന്നേല്‍, പ്രശാന്ത് വള്ളിച്ചിറ, ടോം നല്ലനിരപ്പേല്‍, ടോം രാജ്, ബിജോയ് ഇടേട്ട്, മനോജ് വള്ളിച്ചിറ, ജോയ് മഠം, ബിജു വാതല്ലൂര്‍, ബേബി കീപ്പുറം, അപ്പച്ചന്‍ പാതിപ്പുരയിടം, ജോസഫ് പനയ്ക്കച്ചാലി, വേണു, മാത്യു മൂഴയില്‍ എന്നിവര്‍ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments