Latest News
Loading...

ജീവനക്കാരെ വഞ്ചിച്ച ഒൻപതു വർഷത്തെ ഇടതുഭരണം: എൻജിഒ സംഘ്


ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഒന്നൊന്നായി കവർന്നെടുത്ത ഒൻപത് വർഷത്തെ ഇടതുപക്ഷ ഭരണമാണ് കടന്നുപോയതെന്ന് എൻ ജി ഒ സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എം എസ് ഹരികുമാർ. രണ്ടാം പിണറായി സർക്കാരിന്റെ നാലാമത് വാർഷികം കരിദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി എൻ ജി ഒ സംഘ് കോട്ടയം ജില്ലാ കമ്മിറ്റി കോട്ടയം കളക്ടറേറ്റ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . പന്ത്രണ്ടാം ശമ്പള കമ്മീഷനെ ഉടൻ നിയമിക്കുക, ഡി എ കുടിശ്ശിക മുൻകാല പ്രാബല്യത്തോടെ നൽകുക, മെഡി സെപ്പ് പദ്ധതി സർക്കാർ വിഹിതം കൂടി ഉൾപ്പെടുത്തി കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കരിദിനം ആചരിച്ചത് . 
 


ജില്ലാ വൈസ് പ്രസിഡണ്ട് എൻ സജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ എൻ മനുകുമാർ , ഗസറ്റഡ് ഓഫീസേഴ്സ് സംഘ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം ആർ അജിത് കുമാർ , ദേശീയ അധ്യാപക പരിഷത് സംസ്ഥാന വൈസ് പ്രസിഡണ്ട് ആർ ജിഗ്ഗി , ആർ സുനിൽകുമാർ , ജി. ദിനേശ്,കെ.സി.ജയപ്രകാശ്, ആർ മഹേഷ് കുമാർ , കെ.ജയകുമാരി , ആർ രഞ്ജിത്ത്, റ്റി.ആർ. അരുൺ കുമാർ , വി.ബി.രാജീവ്, രഘു തുടങ്ങിയവർ പ്രസംഗിച്ചു .


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments