എം.സി. റോഡിൽ ഏറ്റുമാനൂരിൽ മിനി ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഏറ്റുമാനൂർ വള്ളിക്കാട് ക്ലാമറ്റം മല്ലികത്തോട്ടത്തിൽ മജോ ജോണി(32)യാണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ടു പേരെ പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ ഒരു മണിയോടെ ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിനു മുന്നിലായിരുന്നു അപകടം.
ഏറ്റുമാനൂർ ഭാഗത്തേയ്ക്ക് വരികയായിരുന്ന കാർ എതിർ ദിശയിൽ നിന്നും എത്തിയ മിനി ലോറിയിൽ ഇടിയ്ക്കുകയായിരുന്നു. മൂന്നു പേരാണ് കാറിനുള്ളിലുണ്ടായിരുന്നത്.
അപകടത്തെ തുടർന്ന് കാർ പൂർണമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരുക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിയപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. മജോയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. അപകടത്തിൽ കാർ ഏതാണ്ട് പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് രാത്രി ഏറ്റുമാനൂരിൽ എംസി റോഡിൽ ഗതാഗതവും തടസപ്പെട്ടു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments